
വനിതാദിനം
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആദരവ് നൽകി ആഘോഷിച്ച് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ.
ലോക വനിതാദിനത്തിൽ വിലങ്ങന്നൂർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ആഘോഷിച്ച് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനും സുഹൃത്തുക്കളും . ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ആവിഷ്കരിച്ച് Dr.മൻമോഹൻസിംഗ് നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളികളാകുന്ന വിലങ്ങന്നൂർ വാർഡിലെ മുഴുവൻ വനിതാ തൊഴിലുറപ്പ് പ്രവർത്തകരെയും ആദരിച്ചു. അനുമോദന സമ്മേളനം വാർഡിലെ അംഗവും തൃശ്ശൂർ പോലീസ് അക്കാദമി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമായ പ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണ രംഗത്ത് ഏറ്റവും അടിസ്ഥാനവും ഉത്തമമായ മാതൃകയാണ് തൊഴിലുറപ്പ് പദ്ധതിയെന്നും അവിദഗ്ധ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് വഴി വീട്ടമ്മമാരുടെ കൈകളിൽ പണം എത്തിച്ചേരുകയും അവർ സ്വയംപര്യാപ്തരാവുകയും ചെയ്യുന്നു. കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗം തടയുന്നതിന് ഇത്തരം വനിതാ കൂട്ടായ്മകൾ പ്രയോജനപ്പെടുത്തണമെന്നും പ്രിയ സന്തോഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ആവിഷ്കരിച്ച് ഡോക്ടർ മൻമോഹൻസിംഗ് നടപ്പിലാക്കിയ മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ
പ്രായം പോലും മറന്നുകൊണ്ട് കഠിനാധ്വാനം ചെയ്തു സ്വയം പര്യാപ്തരായി ജീവിക്കുവാൻ തൊഴിലുറപ്പ് അമ്മമാർ കാട്ടുന്ന ആർജ്ജവം മുഴുവൻ സ്ത്രീകൾക്കും മാതൃകയാണെന്നും ലോക വനിതാദിനത്തിൽ ആദരിക്കപ്പെടുവാൻ ഏറ്റവും അർഹർ ഈ അമ്മമാരാണെന്നും ഷൈജു കുരിയൻ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം .കെ ശിവരാമൻ വിശിഷ്ടാതിഥിയായിരുന്നു.
കേക്ക് മറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വാർഡിലെ മുഴുവൻ തൊഴിലുറപ്പ് വനിതകളെയും മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.
വാർഡ് വികസന സമിതി കൺവീനർ കെ.സി ചാക്കോ സ്വാഗതവും തൊഴിലുറപ്പ് മേറ്റ് രമ ശശീധരൻ നന്ദിയും പറഞ്ഞു. വാർഡ് സി.ഡി.എസ് സരിത സുരേന്ദ്രൻ, ശകുന്തള ഉണ്ണികൃഷ്ണൻ ,ലിജ ബിനു, കുര്യാക്കോസ് ഫിലിപ്പ്,ജോൺ വിലങ്ങന്നൂർ, ഷിബു പീറ്റർ , വിനോദ് തേനംപറമ്പിൽ, കെ എം കുമാരൻ, സജി ആൻഡ്രൂസ്,ആന്റണി നായങ്കര തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
