
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിൽ 16.13 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചതായി T N പ്രതാപൻ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന(PMGSY) പദ്ധതിയിൽ തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലെ നാട്ടിക, ഇരിഞ്ഞാലക്കുട, പുതുക്കാട്, മണലൂർ, ഒല്ലൂർ എന്നീ നിയോജകമണ്ഡലങ്ങളിലെ വിവിധ റോഡുകളുടെ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ 16.13 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി ഉത്തരവായതായി ടി.എൻ പ്രതാപൻ എംപി അറിയിച്ചു. 8 മീറ്റർ വീതിയും ചുരുങ്ങിയത് 3 കിലോമീറ്റർ നീളവുമുള്ള ഗ്രാമീണ റോഡുകളീണ് കേന്ദ്രസർക്കാർ പദ്ധതിയായ PMGSY ൽ ഉൾപ്പെടുത്തുക.
എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ 23.209 കിലോമീറ്റർ ദൂരം വാട്ടർ ബൌണ്ട് മെക്കാഡം റോഡുകളായാണ് നിർമ്മിക്കുന്നത്. ചേർപ്പ് ഗ്രാമപഞ്ചായത്തിലെ ചെവ്വൂർ കപ്പേള പാറക്കോവിൽ തിരുവുള്ളക്കാവ് റോഡിന് 2.08 കോടിയും, കാറളം ഗ്രാമപഞ്ചായത്തിലെ തെക്കെ താണിശ്ശേരി നന്തി റോഡിന് 1.98 കോടിയും, പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ചെങ്ങാലൂർ കുണ്ടുകടവ് പന്തല്ലൂർ ഈറോഡ് സൂര്യഗ്രാമം റോഡിന് 4.74 കോടിയും, എളവള്ളി ഗ്രാമപഞ്ചായത്തിലെ എളവള്ളിപ്പാറ ജനശക്തി കാക്കശ്ശേരി റോഡിന് 2.47 കോടിയും, വലപ്പാട് ഗ്രാമപഞ്ചായത്തിലെ ചൂലൂർ മുരിയാം തോട് ബീച്ച് റോഡിന് 1.63 കോടിയും, പുത്തൂർ ഗ്രാമപഞ്ചായത്തിലെ നമ്പ്യാർ റോഡിന് 3.23കോടി രൂപയുടെയും പദ്ധതികൾക്കാണ് കേന്ദ്രാനുമതി ലഭ്യമായതെന്ന് എംപി അറിയിച്ചു. അനുമതി നൽകി എഴുപത്തി രണ്ട് ദിവസങ്ങൾക്കകം പ്രവർത്തനം ആരംഭിക്കുമെന്ന് എം പി വ്യക്തമാക്കി .
വേളൂക്കര ഗ്രാമപഞ്ചായത്തിലെ കുറുപ്പംപടി പട്ടേപ്പാടം കരുവാംപടി റോഡ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ അരിമ്പൂർ കൈപ്പിള്ളി ആറാംകല്ല് റോഡ് , പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കല്ലിടുക്ക് പൂളച്ചോട് പീച്ചി ഡാം റോഡ് , മുരുക്കുംപാറ ചേരുംകുഴി ചവറാംപാടം റോഡ് , താളിക്കോട് കോമ്പാറ ചെമ്പൂത്തറ റോഡ് എന്നീ പ്രവർത്തികളുടെ അംഗീകാരം അന്തിമ ഘട്ടത്തിലാണെന്നും എംപി ടി.എൻ പ്രതാപൻ അറിയിച്ചു.
പ്രാദേശിക വാർത്തൾ അയച്ചു തരാം 9895792787 എന്ന നമ്പറിൽ വാർത്തകൾ what’s app ൽ ലഭ്യമാണ് click👇 Link
https://chat.whatsapp.com/KjJmmqqvnBpBI7HEEp8U8j


