പ്രതിഷേധം രേഖപെടുത്തി AIYF ഒല്ലൂർ മണ്ഡലം കമ്മറ്റി
ലഖിംപൂരിലേ സംഭവം മന:സാക്ഷിക്കും, മനുഷ്യത്വത്തിനും നിരക്കാത്ത ഭരണകൂട ഭീകരതയുടെ പ്രത്യക്ഷ അഴിഞ്ഞാട്ടമായിരുന്നു കർഷക പോരാളികളുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയറ്റിയത് കാടത്തമാണെന്ന് പറഞ്ഞ് AlYF ഒല്ലൂ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
അധികാരത്തിൻ്റെ മത്തുപിടിച്ച് മഞ്ഞളിച്ച കണ്ണുമായ് മന്ത്രി
പുങ്കുവൻമാർ അഴിഞ്ഞാടിയ
സംഭവവും ഇതിനു മുമ്പുണ്ടായിട്ടില്ല. പ്രതിഷേധങ്ങളെ ഭയന്ന് കണ്ണിൽ ഇരുട്ടുകയറിയവരുടെ പ്രവർത്തികൾ അനുവദിച്ചുകുടാ. നാടിനെ അന്നമൂട്ടുന്നവരെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ, അവർക്കു നേരെക്കാട്ടു നീതിയാണ് നടപ്പിലാക്കുന്നത് എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് aiyf സംസ്ഥാന കമ്മറ്റി അംഗം പ്രസാദ് പറേരി പറഞ്ഞു
Aiyf ഒല്ലൂർ മണ്ഡലം സെക്രട്ടറി അഖിൽ സ്വാഗതവും aiyf മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി അധ്യക്ഷനുമായി സംസാരിച്ചു
സനിൽ വാണിയംപാറ. ജെടു. ഫ്രഡി. തുടങ്ങിയവർ അഭിവാദ്യം ചെയ്തു
പ്രാദേശിക വാർത്തകൾക്ക് താഴെ Link ക്ലിക്ക് ചെയ്യുക