വഴുക്കുമ്പാറ SNG കോളേജിന് തുടർച്ചയായി രണ്ടാം വർഷവും റാങ്കുകൾ
കഴിഞ്ഞ വർഷം 4 യൂണിവേഴ്സിറ്റി റാങ്കുകൾ നേടിയ തൃശൂർ ചുവന്നമണ്ണ് വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് ഈ വർഷവും രണ്ട് റാങ്കുകൾ. ബി.എ. ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റിൽ 2020 ൽ അവസാന വർഷ പരീക്ഷ എഴുതിയ ശുഭ കെ.എസ് ന് മൂന്നാം റാങ്ക് കരസ്ഥമാക്കി.
തൃശൂർ ജില്ലയിലെ പഴയന്നൂർ കിളിനികടവിലെ കിളിനിയിൽ വീട്ടിൽ സുരേന്ദ്രന്റെ മകളാണ് ശുഭ. ഇപ്പോൾ കൊച്ചിയിലെ റോയൽ സ്കൈ ഹോളിഡെയ്സിലെ ടൂർ കോ-ഓർഡിനേറ്ററായി ജോലി ചെയ്യുകയാണ് ശുഭ.
ഇതേ കോഴ്സിൽ നാലാം റാങ്കും ഇവിടെ പഠിച്ച ആതിര എം.ന് ആണ് . പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി നെല്ലിയാമ്പാടം പറുവശ്ശേരി ചെറുകുന്നേൽ വീട്ടിലെ മുരളിധരന്റെ മകളാണ് ആതിര. ഇപ്പോൾ കോയമ്പത്തൂർ അവിനാശിലിംഗം ഇൻസ്റ്റിട്ടൂട് ഓഫ് ഹോം സയൻസ് ആന്റ് ഹൈയ്യർ എഡ്യൂക്കേഷൻ ഫോർ വുമണിൽ എം ബി എ (ട്രാവൽ ആന്റ് ടൂറിസം ) ക്ക് പഠിക്കുകയാണ് ആതിര.
വളരെയധികം ജോലി സാധ്യതയുള്ള ട്രാവൽ ആന്റ് ടൂറിസം കോഴ്സിൽ രണ്ട് റാങ്കുകൾ ഈ കോളജിന് ലഭിച്ചത് കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികളും അർപ്പണബോധമുള്ള അദ്ധ്യാപകരും കോളേജിലെ പഠനാന്തരീക്ഷവും കൂടിച്ചേർന്നതു കൊണ്ടാണെന് പ്രിൻസിപ്പാൾ ഡോ.എ. സുരേന്ദ്രൻ പറഞ്ഞു. വിജയികളെ അദ്ദേഹവും കോളേജ് അദ്ധ്യാപകരും മാനേജ്മെന്റും അഭിനന്ദിച്ചു.
പ്രാദേശിക വാർത്തകൾ Link ക്ലിക്ക് ചെയ്യുക