
ഹരിത വരുമാന പദ്ധതി; പാണഞ്ചേരി പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ നിർവ്വഹിച്ചു
ഹരിത വരുമാന പദ്ധതി – ഇൻഡക്ഷൻ സ്റ്റൗ വിതരണം അനർട്ടിൻ്റെ സഹായത്തോടെ ജില്ലയിലെ ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് ഇൻഡക്ഷൻ സ്റ്റൗവ്, പാത്രങ്ങൾ വിതരണം നടത്തുന്നു.
കേരളത്തിലെ 11 ജില്ലകളിലായി പ്രാഥമിക ഘട്ടത്തിൽ സൗജന്യമായി 1005 എണ്ണം ഇൻഡക്ഷൻ സ്റ്റൗ, പാത്രങ്ങൾ എന്നിവ വിതരണം ചെയ്യുക വഴി ഈ വീടുകളിലെ കാര്യക്ഷമമല്ലാത്ത പരമ്പരാഗത കുക്ക്സ്റ്റൗവുകൾക്ക് പകരംവും വിറക് അടുപ്പുകൾക്ക് പകരവും കാര്യക്ഷമമായ ഇൻഡക്ഷൻ സ്റ്റൗവുകൾ സ്ഥാപിച്ച് ഇന്ധന തടി ഉപഭോഗം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരള സർക്കാർ ഊർജവകുപ്പിന് കീഴിലുള്ള അനർട്ടിൻ്റെ മേൽനോട്ടത്തിൽ തൃശ്ശൂർ ജില്ലയിൽ ഈ പദ്ധതി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിക്കുകയാണ്. സോളാർ ഓൺഗ്രിഡ് പദ്ധതി ഇൻസ്റ്റാൾ ചെയ്ത ഗുണഭോക്താക്കൾക്കാണ് തുടക്കത്തിൽ ഇവ നല്കുന്നത്. പുതുക്കാട് കേന്ദ്രമായി, കഴിഞ്ഞ ആറു വർഷമായി ഊജ്ജ സംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന അക്ഷയ ഊർജ്ജ സേവന കേന്ദ്രമായ ഊർജ്ജ മിത്രയാണ് ഇതിനുവേണ്ടുന്ന സങ്കേതിക സഹായം നല്കുന്നത്. ഊർജ്ജമിത്ര പ്രവർത്തകർ ഓരോ വീടുകളിലും പോയി ഇൻഡക്ഷൻ സ്റ്റൗവുകൾ ഇൻസ്റ്റാൾ ചെയ്യുകയും അടുത്ത ആറു മാസം എത്ര യൂണിറ്റ് വൈദ്യതി ഉപയോഗിച്ചു എന്ന് റീഡിംഗ് എടുക്കുന്നതിലൂടെ എത്ര കിലോ വിറക് ഉപയോഗിക്കേണ്ടത് സംരക്ഷിക്കാൻ സാധിക്കും എന്നും കണ്ടെത്തുന്നതാണ്.
പാണഞ്ചേരി പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം മാർച്ച് 3 തിങ്കൾ രാവിലെ 11 ന് പാണഞ്ചേരി ഗാമപഞ്ചായത്ത് പ്രസിഡൻ്റ് രവീന്ദ്രൻ പി പി നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ അദ്ധ്യഷയായിരുന്നു. മുഖ്യാഥിതയായി അനർട്ട് ജില്ലാ എൻജിനീയർ പ്രിയേഷ് കെ വി പങ്കെടുത്തു. ഊർജ്ജമിത്ര പ്രതിനിധി ജയരാജൻ സി. ആർ ഈർജ്ജ സംരക്ഷണത്തെ സംബന്ധിച്ച് ക്ലാസ്സ് നയിച്ചു.
പുതിയതായി സോളാർ ഇൻസ്റ്റാൾ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് അടുത്ത വർഷം രാജ്യത്താകെ ഒരു ലക്ഷം വീടുകളിൽ സൗജന്യമായി നൽകാൻ പദ്ധതിയുള്ളതായി ഊർജ്ജമിത്ര അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

