
ലഹരിയുടെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ നിയമനിർമ്മാണത്തിലൂടെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവയുടെ ഉപയോഗം സർക്കാർ തടയണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതോടൊപ്പം പാണഞ്ചേരി പഞ്ചായത്തിലുൾപ്പെടെ കേരളത്തിലാകമാനം വർധിച്ചു വരുന്ന കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകണമെന്നും പട്ടിക്കാട് ഫൊറോന പള്ളിയിൽ ചേർന്ന യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു
പ്രസിഡന്റ് അജിഷ് പുത്തൻ പുരയ്ക്കലിന്റെ അധ്യക്ഷയിൽ ചേർന്ന യോഗം ഡയറക്ട്ടർ ഫാ. ഡെന്നി താണിക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രതിനിധി ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. ചാക്കോ ചിറമൽ, വർഗീസ് വട്ടൻകാട്ടിൽ, ജോർജ് വടക്കൻ, ആന്റണി എം.എൽ, വിൽസൺ തേനിങ്ങൽ, മേഴ്‌സി റോസൽ, അന്ന ദേവസി, മിമോ ജോഷി, മിനി നിജോ, ജാൻസി, ആനി, മിനി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/GyPCBcqRXYCJKoEmAtkMib
