January 27, 2026

ഓട്ടോ തൊഴിലാളികളെ പരിഹസിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ കരിനിയമം പിൻവലിക്കുക; തൃശൂർ ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ്റെ ( AITUC ) നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു

Share this News
ഓട്ടോ തൊഴിലാളികളെ പരിഹസിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ കരിനിയമം പിൻവലിക്കുക; തൃശൂർ ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ്റെ ( AITUC ) നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചു



ഫെയർ മീറ്റർ സ്ഥാപിച്ചില്ലെങ്കിൽ യാത്ര സൗജന്യമാക്കുമെന്നും യാത്ര സൗജന്യമാണെന്ന സ്റ്റിക്കർ വാഹനത്തിനുളളിൽ യാത്രക്കാരന് കാണാവുന്ന വിധത്തിൽ പതിക്കണമെന്ന വിചിത്രമായ ഉത്തരവാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയിരിക്കുന്നത്ഇത്തരം ഒരു കരിനിയമം തൊഴിലാളിപക്ഷ ഗവൺമെന്റിന് യോജിച്ചതല്ലെന് AITUC സംസ്ഥാന സെക്രട്ടറിയും മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.സി. ജയപാലൻ പറഞ്ഞു.
തൃശൂർ ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ ( AITUC )യുടെ നേതൃത്വത്തിൽ തൃശൂർകളക്ട്രേറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമരത്തിൽ യൂണിയൻ ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് അഡ്വ.കെ.ജെ. റാഫി അദ്ധ്യക്ഷനായിരുന്നു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ.ഹരിദാസ് സ്വാഗതം പറഞ്ഞു. നേതാക്കളായ അഡ്വ. പി.കെ. ജോൺ, ഐ.സതീഷ് കുമാർ , കെ.എൻ. രഘു , അഡ്വ.എം. ഇ.എൽദോ എന്നിവർ പ്രസംഗിച്ചു. എൻ.ആർ.ശിവദാസൻ നന്ദി പറഞ്ഞു.
സമരത്തിന് ഇ.എ. ഡേവീസ് , സജിജോസ് , സി.ബി.അബ്ദുൾ സമദ്, സുനിൽമാരാത്തുകുന്ന്, മണി നാട്ടിക , എസ് എസ് സതീശൻ , ബാബു കളത്തേരി , മോഹനൻ വലിയാട്ടിൽ, വിപിൻ ,പി.എൻ. ബാബു ,അരുൺ ,സഫിൻ
എന്നിവർ നേതൃത്വം നൽകി. അംഗികൃത ടാക്സി സ്റ്റാന്റുകളിൽ കയറി അനധികൃതമായി വാടക എടുക്കുന്ന യൂബർ ടാക്സികളുടെ തെറ്റായ സമീപനത്തിനെതിരെ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കുക,
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള ചാർജ് അമിതമായി വർദ്ധിപ്പിച്ച നടപടിയും രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്കും വർദ്ധിപ്പിച്ച നടപടികളിൽ നിന്നും കേന്ദ്ര – കേരള സർക്കാർ പിന്തിരിയണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത സമരം ഒരു മണിക്ക് അവസാനിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
error: Content is protected !!