
തൃശ്ശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് ന്റെ പത്ത് ലക്ഷം രൂപയുടെ CSR ഫണ്ട് പാണഞ്ചേരി പഞ്ചായത്തിലെ ആരോഗ്യ വിഭാഗം സ്ഥാപനങ്ങൾക്ക് നൽകി
തൃശ്ശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് ന്റെ പത്ത് ലക്ഷം രൂപയുടെ CSR സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കി. ഗവ. ഡിസ്‌പെന്‍സറി പീച്ചി, വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രം, ഗവ. എല്‍.പി സ്‌കൂള്‍ പട്ടിക്കാട് എന്നീ സ്ഥാപനങ്ങളിലേക്കാണ് പത്ത് ലക്ഷം രൂപയിലധികം വിലവരുന്ന ഫര്‍ണിച്ചറുകള്‍ നല്‍കിയത്. ചടങ്ങിന്റെ ഉദ്ഘാടനം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വ്വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍ സ്വാഗതവും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. ജലജന്‍ നന്ദിയും പറഞ്ഞു. കമ്പനിയെ പ്രതിനിധീകരിച്ച് സതീഷ് ജി, മുകുന്ദൻ, അജിത്ത് ഗോകുൽ, രഘുനാഥ് എന്നിവരും പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

