
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ബഥേൽ റോഡ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ബഥേൽ റോഡ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് പതിനാല് ലക്ഷത്തി എഴുപതിനായിരം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. റോഡിൽ കോൺക്രീറ്റ് കട്ടകൾ വിരിച്ച് വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ഐപിസി ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. വാർഡ് മെമ്പർ ആനി ജോയ്, സ്ഥിരം സമിതി അധ്യക്ഷരായ ഇ.ടി ജലജൻ, സൂബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, പഞ്ചായത്തംഗം ആരിഫ റാഫി, സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, വിവിധ സഭാശുശ്രൂഷകൻമാർ, കൗൺസിൽ അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. ഐപിസി ഈസ്റ്റ് സെന്റർ കൗൺസിൽ അംഗം കെ.എസ് വർഗ്ഗീസ് നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
