
കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു
കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നടന്ന കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ 49-ാം സംസ്ഥാന സമ്മേളനം കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യ വിദ്യാഭ്യാസത്തെ എതിർത്തവർ ഇന്ന് സ്വകാര്യ സർവ്വകലാശാലകളുടെ വക്താക്കളാകുന്നതായി അദ്ദേഹം ആരോപിച്ചു. ആശ വർക്കർമാരുടെയും പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെയും സർക്കാർ ജീവനക്കാരുടെയും സമരത്തെ സർക്കാർ അവഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെപിസിസി സെക്രട്ടറി അഡ്വ ഷാജി എം കോടങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. മുൻ എംപി രമ്യ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനവർഷം വിരമിച്ച ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥി ആയി. പ്രതിനിധി സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്‌സികുട്ടീവ് അംഗം കെ.സി അഭിലാഷ് ഉൽഘടനം ചെയ്തു. എഫ്‌യുഇഒ പ്രസിഡണ്ട് എൻ മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, സെറ്റോ ചെയർമാൻ കെ.വി സനൽകുമാർ, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം.ഒ ഡെയ്‌സൻ, കെഎയു പെൻഷനേഴ്‌സ് യൂണിയൻ പ്രസിഡണ്ട് വി ബാലഗോപാൽ, കെഎയു ജനറൽ കൗൺസിൽ അംഗം കെ.എസ് ജയകുമാർ, കെഎയു ടീച്ചേർസ് ഫോറം പ്രസിഡണ്ട് ഡോ തോമസ് ജോർജ് , ജനറൽ സെക്രട്ടറി മേരി റജീന, പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ.എൻ വിജയകുമാർ, പാണഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ചാക്കോച്ചൻ, കെപിസിസി മെമ്പർ ലീലാമ്മ തോമസ്, ഒല്ലൂക്കര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡണ്ട് ഭാസ്‌കരൻ ആദംകാവിൽ തുടങ്ങിയവർ പങ്കെടുത്തു.
കേരള അഗ്രികൾച്ചർ യൂണിവേർസിറ്റി എംപ്ലോയീസ് യുണിയൻ പുതിയ സംസ്ഥാന ഭാരവാഹികളായി ദീപേഷ് പി.കെ ( പ്രസിഡന്റ് ), ജോൺ കോശി (ജനറൽ സെക്രട്ടറി), ഷിബു എ. (ട്രഷറർ) ഷിബു സി.എ, ധനേഷ് സി.കെ (വൈസ് പ്രസിഡന്റുമാർ), രാജീവ് ആർ, രാഹുൽ രാജ് കെ, രാജീവ് കെ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
