
കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരേയുംകേന്ദ്രത്തോട് മൗനം പാലിക്കുന്ന കോൺഗ്രസ്സ് നിലപാടിനെതിരേയും സിപിഐ സായാഹ്ന ധർണ്ണ നടത്തി
സിപിഐ പാണഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് വച്ച് “കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരേയും
കേന്ദ്രത്തോട് മൗനം പാലിക്കുന്ന കോൺഗ്രസ്സ് നിലപാടിനെതിരേയും”
തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർണ്ണ നടത്തിയത്
സി പി ഐ തൃശൂർ ജില്ലാ കമ്മറ്റി അംഗം പ്രസാദ് പറേരി ധർണ്ണ ഉദ്ഘാടനം ചെയ്തു തൃശുരിലേയും
പാണഞ്ചേരിയിലെയും കോൺഗ്രസ്സ് പാർട്ടി നിലവാരമില്ലായ്മയിലൂടെ പോകുന്ന കാഴ്ച്ച നമ്മൾ കാണുന്നു തൃശൂർ ജില്ലാ കമ്മറ്റി ഓഫിസിൽ ഉണ്ടായ കയ്യാങ്കളിവരെ അതിന്റെ ഭാഗമാണ്. കോൺഗ്രസ്സുകാർ ഇപ്പോഴും UDF ഭരണകാലമാണെന്ന് കരുതിയാണ് നടക്കുന്നത് അതുകൊണ്ട് തന്നെ എപ്പോൾ ചോദിച്ചാലും വികസനമില്ലാ എം എൽ എ നാട്ടിൽ ഇല്ല എന്നാണ് മറുപടി എന്നും കോൺഗ്രസ്സ് പാർട്ടി നിങ്ങൾക്കുള്ളിലെങ്കിലും ഒരു ഐക്യമുണ്ടാക്കണമെന്നും ഉദ്ഘാടകൻ കൂട്ടി ചേർത്തു
സി പി ഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അദ്ധ്യക്ഷനായ ധർണ്ണയിൽ ലോക്കൽ അസി.സെക്രട്ടറി ജിനേഷ് പീച്ചി സ്വാഗതവും Dr പ്രദീപ്കുമാർ നന്ദിയും പറഞ്ഞ പരുപാടിയിൽ സി പി ഐ മണ്ഡലം സെക്രട്ടറി പി ഡി റെജി, എം കെ ഗോപാലകൃഷ്ണൻ, കെ എ അബൂബക്കർ, വി എ മൊയ്ദീൻ, തുടങ്ങിയവർ സംസാരിച്ചു ലോക്കൽ കമ്മ കമ്മറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറിമാർ ധർണ്ണക്ക് നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


