
കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ നാല്പത്തിയൊമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടത്തി
തൃശ്ശൂർ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നടന്ന കേരള അഗ്രികൾചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ നാല്പത്തിയൊമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു.
എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ബീന അദ്ധ്യക്ഷത വഹിച്ചു.പൊതു സർവകലാശാലകളുടെ നിലനിൽപ്പ് ചുവപ്പുനാടയിൽ കുരുക്കിയാണ് സ്വകാര്യ സർവകലാശാലകൾക്ക് സി പി എം ചുവപ്പു പരവതാനി വിരിക്കുന്നത്. വികസനത്തിന്റെ കാര്യത്തിൽ സി പി എം എന്നും വൈകിയോടുന്ന തീവണ്ടിയെ പോലെയാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അതിൽ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണെന്നും കെ സി അഭിലാഷ് ആരോപിച്ചു. കെപിസിസി മെമ്പർ ലീലാമ്മ തോമസ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, ജനറൽ കൗൺസിൽ അംഗങ്ങളായ കെ എസ് ജയകുമാർ, ഡോക്ടർ തോമസ് ജോർജ്, സെറ്റോ ചെയർമാൻ കെ വി സനൽകുമാർ, യൂണിയൻ ഭാരവാഹികളായ ഷിബു എ, എൻ കെ ബേസിൽ, ജോജോ എം തോമസ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

