
“മിസ്റ്റർ മെറ്റ്സ്” കിരീടം നജാ നസീറിന്
തൃശ്ശൂർ, മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് നടത്തിയ വിദ്യാർത്ഥികളുടെ ശരീര സൗന്ദര്യ മത്സരത്തിൽ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാംവർഷ ബിബിഎ വിദ്യാർത്ഥി നജാ നസീർ “മിസ്റ്റർ മെറ്റ്സ്” ആയി തിരഞ്ഞെടുക്കപ്പെട്ടു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളജ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച് എന്നീ കോളേജുകളിലെ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. മെറ്റ്സ് പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ് ഒന്നാംവർഷ വിദ്യാർത്ഥി
പി.എ. അഭിജിത് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.)അംബിക ദേവി അമ്മ ടി., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച്, പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി ജോർജ്, അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ റിനോജ് എ ഖാദർ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങളിൽ വിജയിച്ചവരെയും പങ്കെടുത്ത വിദ്യാർത്ഥികളെയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ , ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി പ്രൊഫ. സനീഷ് കെ. എം. തുടങ്ങിയവർ അഭിനന്ദിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ആദ്യമായാണ് ശരീര സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നത്.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
