
പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഭവന നിർമ്മാണ പദ്ധതിയിൽ മേപ്പറമ്പിൽ സുരേഷിൻ്റെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങ് മാർച്ച് ഒന്നിന്
പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ
ഭവന നിർമ്മാണ പദ്ധതിയിൽ മേപ്പറമ്പിൽ സുരേഷിൻ്റെ കുടുംബത്തിന്
നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങ്
2025 മാർച്ച് 1 ശനിയാഴ്‌ച രാവിലെ 9 മണിക്ക് റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കുന്നു. പ്രസിഡൻറ് അബ്രഹാം നാച്ചിറ സ്വാഗതം പറയുന്ന ചടങ്ങിൽ പ്രസിഡൻറ് ഫാദർ സിഎം രാജു അധ്യക്ഷനായിരിക്കും.ഇതോടെ 29 കുടുംബങ്ങൾക്കാണ് സെറാഫ്സ് സമാധാനത്തോടെ കിടന്നുറങ്ങാൻ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. 17 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച ഈ സംഘടന 60 കിഡ്നി , ക്യാൻസർ രോഗികൾക്കും 2000 രൂപ മുതൽ 3000 രൂപ വരെ ചികിത്സ സഹായവും 80 രോഗികൾക്ക് ആയിരം മുതൽ 2000 രൂപ വരെയുള്ള മരുന്നുകളും 28 കുടുംബങ്ങൾക്ക് 1000 രൂപ വരെ ഭക്ഷ്യവസ്തുക്കളും എല്ലാ മാസവും സൗജന്യമായി നൽകുന്നുണ്ട്. അടിയന്തര ചികിത്സ വേണ്ടവർക്ക് അമ്പതിനായിരം രൂപയും നിർധരായ വിദ്യാർത്ഥികൾക്കുള്ള പഠനസഹായവും നൽകുന്നുണ്ട്. ഇതുവരെ 61 നിർധന യുവതികളുടെ വിവാഹത്തിന് ഒന്നരലക്ഷം രൂപ വരെ ധനസഹായം നൽകി കഴിഞ്ഞു.സെറാഫ്സിൻ്റെ പുതിയ ഭാരവാഹികളായി
പ്രസിഡൻ്റായി ഫാദർ സിഎം രാജു, വൈസ് പ്രസിഡൻറ് എബ്രഹാം നാഞ്ചിറ, സെക്രട്ടറി ബിനോയി മേക്കാട്ടിൽ , ജോയിൻ സെക്രട്ടറി ജോസ് ടി എസ്, ട്രഷറർ പ്രിൻസ് ഇ വി , കമ്മിറ്റി അംഗങ്ങളായി ഈശോ വി ജോയി, ലിഷ, ഷാജി ടി എസ് , അനിൽ സി പി , എൽദോ ടി പി, മോളി പി.വി, ആശ എന്നിവരെ തിരഞ്ഞെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

