
കൂട്ടാല ഇരുപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം സംഘടിപ്പിച്ചു
കൂട്ടാല ഇരുപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് മൈനാട്ടിലിന്റെ വീട്ടിൽ വച്ച് സംഘടിപ്പിച്ചു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് എ എസ് ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ലീലാമ്മ തോമസ് വാർഡ് യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രി രക്ഷാധികാരി ആയിട്ടുള്ള സി എസ് സിജുവിന്റെ ചികിത്സ സഹായ നിധി യിലേക്ക് വാർഡ് തല ഫണ്ട് ശേഖരണം നടത്താൻ തീരുമാനിച്ചു. മഹാത്മാഗാന്ധി കോൺഗ്രസ്സ് പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി മാർച്ച് മാസത്തിൽ വാർഡിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ പി ചാക്കോച്ചൻ, വാർഡ് മെമ്പർ സി എസ് ശ്രീജു, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടിയിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം പൗലോസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
