
സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം; മണ്ണുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
സമരരംഗത്തുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ. പി. സി. സി. യുടെ ആഹ്വാന പ്രകാരം മണ്ണുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം യു മുത്തു അധ്യക്ഷതവഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി സജി പോൾ മാടശ്ശേരി ഉദ്ഘാടനം നിർവഹിച്ചു കോൺഗ്രസ് നേതാക്കളായ എ വി സുദർശൻ, എം ജി രാജൻ, എൻഎസ് നൗഷാദ് മാസ്റ്റർ, ബേബി പാലോലിക്കൽ, ബാവ ആർ എ, ലിസി ജോൺസൺ, ടിറ്റോ തോമസ്, സുമേഷ് സി വി തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

