
വി.എസ്സ്.പാർവതിയെയും, ആദിത്യ അജിത്തിനെയും സിഎംപിയുടെ നേതൃത്വത്തിൽ ആദരിച്ചു.
സംസ്ഥാന ഗവണ്മെന്റിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവ് വി.എസ്.പാർവതിയെയും,കോഴിക്കോട് നടന്ന ഫാഷൻ ഷോ മിസ്റ്റർ കേരളയിൽ രണ്ടാം സ്ഥാനം ആദിത്യ അജിത്തിനെയും സിഎംപി യുടെയും, ഡി.ഡി.എഫ്ന്റെയും ആഭിമുഖ്യത്തിൽ നെട്ടിശ്ശേരിയിൽ സംഘടിപ്പിച്ച യോഗത്തിൽ വെച്ച് സിഎംപി ജനറൽ സെക്രട്ടറിയും, മുൻ പ്ലാനിങ് ബോർഡ് അംഗവുമായ സി.പി.ജോൺ ആദരിച്ചു. മഹാത്മാ ഗാന്ധിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും രണ്ട് പേർക്കും സമ്മാനിച്ചു. ജോസ് മാറോക്കി അദ്ധ്യക്ഷത വഹിച്ചു. ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായി. സിഎംപി നേതാക്കളായ പി.ആർ.എൻ നമ്പീശൻ, വികാസ് ചക്രപാണി, മിനി, രമേഷ്, ശശി നെട്ടിശ്ശേരി, ബിജു ചിറയത്ത് എന്നിവരും കോൺഗ്രസ്സ് നേതാക്കളായ ജെൻസൻ ജോസ് കാക്കശേരി, വി.ബാലഗോപാലൻ, എച്ച്.ഉദയകുമാർ, ചന്ദ്രൻ കോച്ചാട്ടിൽ എന്നിവരും പ്രസംഗിച്ചു. തുടർന്ന് പാവപെട്ടവർക്ക് കരുതലും, കൈതാങ്ങുമായി അരിയും, ഭക്ഷ്യസാധനങ്ങളും വിതരണം ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
