
ലൈല താത്തക്ക് വീടൊരുങ്ങി; പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ നിർമ്മിച്ച വീടിൻറെ താക്കോൽദാനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് ഏഴിൽ കഴിഞ്ഞ മഴക്കാലത്ത് തകർന്നതായിരുന്നു ലൈല താത്തയുടെ വീട് ലൈഫ് പദ്ധതിയിലൂടെ നിർമ്മിച്ച പുതിയ വീടിന്റെ താക്കോൽ റവന്യൂ മന്ത്രി കെ രാജൻ താത്തക്ക് കൈമാറി.പ്രദേശത്ത് ലൈഫ് പദ്ധതിയിൽ ഒരുപാട് വീടുകൾ പണിപൂർത്തീകരിച്ചിട്ടുണ്ട് പണികൾ നടന്നുകൊണ്ടിരിക്കുന്നവയും ഉണ്ട്.
ഇനി വീടുകൾ ലഭിക്കുവാൻ അർഹതപെട്ടവരും ഉണ്ട് അതും ഉറപ്പുവരുത്തുകതന്നെ ചെയ്യും
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, വാർഡ് മെമ്പർ സുബൈദ അബൂബക്കർ, ബ്ലോക്ക് മെമ്പർ രമ്യ രാജേഷ്, കെഎ അബൂബക്കർ, സനിൽ വാണിയംപാറ, ഷാബു നീലിപ്പറ, ജിനേഷ് പീച്ചി, Dr. പ്രദീപ്കുമാർ, വിജയൻകുട്ടി, രമേഷ്, ജോയ് തുടങ്ങിയവരും പ്രദേശത്തുള്ളവരും പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

