
കോൺഗ്രസ് നേതാവായിരുന്ന റോയ് തോമസിന്റെ രണ്ടാം ചരമ വാർഷിക ദിനം പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ചടങ്ങോടെ സംഘടിപ്പിച്ചു
കോൺഗ്രസ് നേതാവായിരുന്ന റോയ് തോമസിന്റെ രണ്ടാം ചരമ വാർഷിക ദിനം പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ചടങ്ങോടെ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് കെ പി ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം ലീലാമ്മ തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് അനുസ്മരണ പ്രഭാഷണം നടത്തി.
റോയ് തോമസ് പാണഞ്ചേരിയിലെ പൊതുരംഗത്ത് നിറസാന്നിധ്യമായിരുന്നു, പരിമതികളെ അവസരങ്ങൾ ആക്കി മാറ്റിയ നേതാവായിരുന്നു റോയ് തോമസ് എന്നും പാണഞ്ചേരിയിലെ പൊതുരംഗത്ത് നികത്താൻ കഴിയാത്ത വിടവാണ് റോയ് തോമസിന്റെ അകാലത്തിലുള്ള മരണത്തിൽ സംഭവിച്ചതെന്നും കോൺഗ്രസ് അനുസ്മരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെഎം പൗലോസ്, മുൻ ഡിസിസി സെക്രട്ടറി അനിൽ നാരായണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി ബി ചന്ദ്രൻ, ബെന്നി സ്‌പെക്ട്ര, അഭി പട്ടിക്കാട്,അഖിൽ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
