
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി സ്മൃതി സന്ധ്യയും യൂണിറ്റ് രൂപീകരണവും നടത്തി
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി സ്മൃതി സന്ധ്യയും യൂത്ത് കോൺഗ്രസ് യൂണിറ്റ് രൂപീകരണവും നടത്തി. ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നീ രക്തസാക്ഷികളുടെ സ്മരണാർത്ഥമാണ് സ്മൃതി സന്ധ്യ നടത്തിയത്. കൂടാതെ യൂത്ത് കോൺഗ്രസ് യൂണിറ്റ് രൂപീകരണവും നടത്തി.
വിലങ്ങന്നൂർ സെന്ററിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. അധികാരം സ്ഥാപിക്കുന്നതിനും അത് നിലനിർത്തുന്നതിനും ആശയത്തെക്കാൾ ഉപരി ആയുധമാണ് പ്രായോഗികം എന്ന രീതിയിൽ ചിന്തിച്ച ഭരണാധികാരികളുടെ പട്ടികയിൽ ഇടതുപക്ഷ സർക്കാർ മുന്നിലാണെന്ന് ശോഭ സുബിൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് അധ്യക്ഷത വഹിച്ചു. ഷൈജു കുര്യൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് അൽജോ ചാണ്ടി മുഖ്യാതിഥിയായിരുന്നു.
സി.എസ് ശ്രീജു, ജിസൻ സണ്ണി, നിബിൻ ദേവരാജ്, ലിജ ബിനു, ആര്യ ശരത്ത്, ഹസീന മനാഫ്, സിബിൻ ജോസഫ്, പ്രിൻസ്, ജോസ് ഹ്യൂബർട്ട്, വിബിൻ വടക്കൻ, ലിംസൺ പി എം, ജിനീഷ് മാത്യു, ശരത്ത് കുമാർ, ജോജോ എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ കെ.പി ചാക്കോച്ചൻ, ബാബു തോമസ്, സുശീല രാജൻ, റോയ് കെ ദേവസി, ഷിബു പോൾ, ഷിബു പീറ്റർ, ബി.എസ് എഡിസൺ, ബിനു കെ.വി, സജി ആൻഡ്രൂസ്, ശകുന്തള ഉണ്ണികൃഷ്ണൻ, കുര്യാക്കോസ് ഫിലിപ്പ്, സജി താന്നിക്കൽ, കെ.സി ചാക്കോ, വിനോദ് തേനംപറമ്പിൽ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

