
കേരള ഹോക്കി സംസ്ഥാന സീനിയർ പെൺകുട്ടികളുടെ മത്സരത്തിൽ പത്തനംതിട്ടയ്ക്ക് വിജയം
2025 ഫെബ്രുവരി 14 ,15 ,16 തീയതികളിൽ തൃശൂർ എൽത്തുരുത്ത് സെൻറ് അലോഷ്യസ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന പത്താമത് സീനിയർ വനിതകളുടെ കേരള സ്റ്റേറ്റ് ഹോക്കി ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ല 1 – 0 ത്തിന് തിരുവനന്തപുരം ജില്ലയെ പരാജയപ്പെടുത്തി പത്തനംതിട്ട ജില്ല ചാമ്പ്യന്മാരായി രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയും മൂന്നാം സ്ഥാനം ആതിഥേരായ തൃശ്ശൂർ ജില്ലയും കരസ്ഥമാക്കി. മൂന്ന് ദിവസമായി നടന്ന മത്സരം തൃശ്ശൂർ ജില്ലാ സ്പേഴ്സ് കൗൺസിൽ പ്രസിഡൻ്റ് സാമ്പശിവൻ ഉദ്ഘാടനം നടത്തുകയും ചെയ്തു. 16 -ാം തിയതി വൈകിട്ട് 5.30 സമാപനസമ്മേളനത്തിൽ കേരള ഹോക്കി ജനറൽ സെക്രട്ടറി സോജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് സെൻ്റ് അലോഷ്യസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ റവ.ഫാ. തോമസ് ചക്രമാക്കൽ C M I മുഖ്യ അതിഥിയും വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. തൃശ്ശൂർ ഹോക്കി സെക്രട്ടറി എബനേസർ ജോസ് സ്വാഗതം പറഞ്ഞ യോഗത്തിന് സുജേഷ് തൃശ്ശൂർ ഹോക്കി എക്സിക്യുട്ടിവ് മെമ്പർ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
