January 27, 2026

കേരള എൻ.ജി.ഒ യൂണിയൻ  വടക്കാഞ്ചേരി  ഏരിയ സമ്മേളനം നടത്തി

Share this News
കേരള എൻ.ജി.ഒ യൂണിയൻ വടക്കാഞ്ചേരി ഏരിയ സമ്മേളനം നടത്തി

കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ വടക്കാഞ്ചേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യ പ്പെട്ടു . വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സമ്മേളനം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന കമ്മറ്റി അംഗം എസ് . ലക്ഷ്മി ദേവി ഉദ്ഘാടനം ചെയ്തു . ഏരിയ പ്രസിഡൻ്റ് വി . ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിൻ്റ് സെക്രട്ടറി മാരായ ഗിരീഷ് കുമാർ . എച്ച്     രക്തസാക്ഷി പ്രമേയവും ,ജസ്റ്റിൻ സെബാസ്റ്റ്യൻ അനു ശോചന പ്രമേയവും അവതരിപ്പിച്ചു .ഏരിയ സെക്രട്ടറി  എം . പി .സജീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കൃഷ്ണ കുമാർ . പി . എസ് വരവ് ചിലവ് കണക്കും അവതരി പ്പിച്ചു .
ചർച്ചയിൽ സാബു . എ . എസ്, ബാലഗോപാൽ , ഷെമീർ കെ . എം , ബീന .ടി.ബി, ജയകുമാർ . വി , ബിനീഷ് വി . ബി , രുഗ്മണി എന്നിവർ പങ്കെടുത്തു . കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക , ചേലക്കര താലൂക്ക് ആശുപത്രിയിലെ ചികിത്സ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക  തുടങ്ങിയ 16 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു .
പുതിയ ഭാരവാഹികളായി    വി . ജയകുമാർ ( പ്രസിഡൻ്റ് ) , കെ . വി .സിന്ധു , എച്ച് . ഗിരീഷ് കുമാർ ( വൈസ് പ്രസിഡൻ്റുമാർ ) എം . പി . സജീഷ് കുമാർ ( സെക്രട്ടറി ) ഷിജി പി . പി , സനിൽ ബാബു എസ് . എൻ ( ജോ : സെക്രട്ടറി മാർ ) കൃഷ്ണകുമാർ .പി . എസ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 .https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!