
നാഷണൽ ഹൈവേ പെട്രോളിങ് സംവിധാനം നോക്കുകുത്തികളാവുന്നു; AIYF പാണഞ്ചേരി മേഖല കമ്മിറ്റി ശക്തമായ പ്രതിഷേധത്തിലേക്ക്
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയുടെ പലഭാഗത്തും മാലിന്യങ്ങൾ കുന്നുകൂടുകയാണ്.പെട്രോളിങ് സംവിധാനം ശക്തമാക്കണമെന്നും ഇവർക്കെതിരെ നടപടികൾ എടുക്കണമെന്നും ലൈറ്റുകൾ ഇല്ലാത്ത സ്ഥലത്ത് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് AIYF പാണഞ്ചേരി മേഖല കമ്മിറ്റി ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. കുതിരാൻ തുരങ്കത്തിന്റെ സമീപത്ത് കക്കൂസ് മാലിന്യങ്ങൾ അടക്കം നിരവധി മാലിന്യങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നത്. മണ്ണുത്തി , ആറാം കല്ല് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ദേശീയപാതയോരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്ന കാഴ്ചയാണ്.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

