
കുതിരാൻ തുരങ്കത്തിന് മുൻപിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം; ആറാം വാർഡ് മെമ്പർ ബിജോയ് ജോസ് ആരോഗ്യവകുപ്പിന് പരാതി നൽകി
ദേശീയപാത 544 കുതിരാൻ തുരങ്കത്തിന് മുൻപിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്ന സാഹചര്യത്തിൽ ആറാം വാർഡ് മെമ്പർ ബിജോയ് ജോസ് ആരോഗ്യവകുപ്പിന് പരാതി നൽകി. കഴിഞ്ഞ ഒരു മാസത്തോളമായി മിക്ക ദിവസങ്ങളിലും ലോറികളിൽ ഈ ഭാഗത്ത് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവാവുകയാണ്. തുരങ്കത്തിനു മുൻപിലൂടെ ദേശീയപാതയിൽ യാത്ര ചെയ്യുന്നവർക്ക് പോലും ദുർഗന്ധം മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മഴയുണ്ടാകുന്ന സാഹചര്യം വന്നാൽ ഈ മാലിന്യം ഒഴുകി പാണഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിലെ പ്രദേശങ്ങളിലെ കിണറുകളിലും കുടിവെള്ള പദ്ധതിയുടെ പൈപ്പുകളിലും ഈ മാലിന്യം എത്തിച്ചേരും. തുരങ്കത്തിന്റെ സിസിടിവി ക്യാമറയോ സമീപ പ്രദേശത്തെ സിസിടിവി ക്യാമറയോ പരിശോധിച്ച് എത്രയും പെട്ടെന്ന് തന്നെ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻതന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

