January 28, 2026

കുതിരാൻ തുരങ്കത്തിന് മുൻപിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു

Share this News
കുതിരാൻ തുരങ്കത്തിന് മുൻപിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു ; നടപടി എടുക്കാതെ അധികൃതർ



ദേശീയപാത 544 കുതിരാൻ തുരങ്കത്തിന് മുൻപിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി മിക്ക ദിവസങ്ങളിലും ലോറികളിൽ ഈ ഭാഗത്ത്  മാലിന്യം  കൊണ്ടുവന്ന് തള്ളുന്നത് പതിവാവുകയാണ്. പലതവണ അധികാരികളോട് ഈ വിഷയത്തെപ്പറ്റി പരാതിപ്പെടുകയും നിരവധി വാർത്തകൾ ചെയ്യുകയും ചെയ്തിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. തുരങ്കത്തിനു മുൻപിലൂടെ ദേശീയപാതയിൽ യാത്ര ചെയ്യുന്നവർക്ക് പോലും ദുർഗന്ധം മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ട്.  മഴയുണ്ടാകുന്ന സാഹചര്യം വന്നാൽ ഈ മാലിന്യം ഒഴുകി പാണഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിലെ പ്രദേശങ്ങളിലെ കിണറുകളിലും കുടിവെള്ള പദ്ധതിയുടെ പൈപ്പുകളിലും ഈ മാലിന്യം എത്തിച്ചേരും. തുരങ്കത്തിന്റെ സിസിടിവി ക്യാമറയോ സമീപ പ്രദേശത്തെ സിസിടിവി ക്യാമറയോ പരിശോധിച്ച്  എത്രയും പെട്ടെന്ന് തന്നെ ആരോഗ്യവകുപ്പും ജനപ്രതിനിധികളും സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വീഡിയോ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക https://youtu.be/KnG9LUoo6Kw?si=pAqQD4IOOOk6ZGcR

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!