January 28, 2026

സംസ്ഥാന ബഡ്ജറ്റ് ഒല്ലൂരിന്  വെറും ടോക്കൺ ബഡ്ജറ്റെന്ന്   കെസി അഭിലാഷ്
        
     

Share this News
സംസ്ഥാന ബഡ്ജറ്റ് ഒല്ലൂരിന്  വെറും ടോക്കൺ ബഡ്ജറ്റ് ; ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെസി അഭിലാഷ്
        
     


1001 രൂപ അഡ്വാൻസ് നൽകി ഭൂമി കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെടുന്ന നാട്ടിൻപുറത്തെ ബ്രോക്കർമാരുടെ നിലവാരത്തിലേക്ക് മന്ത്രി കെ രാജൻ തരംതാണിരിക്കുന്നു എന്നും
2025-26 ബഡ്ജറ്റിൽ ഒല്ലൂർ നിയോജകമണ്ഡലത്തിന് സമാനതകളില്ലാത്ത  വികസനമെന്നാണ് അവകാശവാദം. ഇത് പക്ഷേ
ഊതിപെരുപ്പിച്ച കണക്കുകൾ മാത്രമാണ്.
വിവിധ പദ്ധതികൾക്കായി മാറ്റിവച്ചത് 100 രൂപയുടെ ടോക്കൺ മാത്രം. കഴിഞ്ഞ ബഡ്‌ജറ്റിൽ  കൊട്ടിഘോഷിച്ച പദ്ധതികളിലേറെയും പ്രാരംഭഘട്ടത്തിൽ പോലുമെത്തിയില്ല. ഫണ്ട്‌ വകയിരുത്തുവാനും സാധിച്ചില്ല . തുടങ്ങിവച്ചതിൽ പലതും പാതിവഴിയിൽ നിശ്ചലം. പീച്ചി – ഒരപ്പൻകെട്ട് –
പുത്തൂർ കായൽ
ടൂറിസം വികസനം,  ചുവന്നമണ്ണ് ഫയർ സ്റ്റേഷൻ, പീച്ചി ഐടിഐ കെട്ടിട നിർമ്മാണം എന്നിവ  കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഒതുങ്ങി.
നടത്തറ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം, പുല്ലുകുളം ടൂറിസം പദ്ധതി, പുത്തൂർ സമാന്തര പാലം, പട്ടിക്കാട്- പീച്ചി – പുത്തൂർ – ആശാരിക്കാട്- പനങ്കുറ്റിച്ചിറ സ്കൂൾ കെട്ടിടങ്ങൾ,  കമ്പനിപ്പടി – പടവരാട് റോഡ്, പുത്തൂർ ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ്, ഒല്ലൂർ ജംഗ്ഷൻ വികസനം, പാണഞ്ചേരി – നടത്തറ കല്യാണ മണ്ഡപങ്ങൾ തുടങ്ങിയവ പാതിവഴിയിൽ നിലച്ചിട്ട് നാളുകൾ ഏറെയായി.
  മലയോരമേഖലയിലെ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്.ഇത് പരിഹരിക്കാൻ ആവശ്യമായ പദ്ധതികളില്ല ബഡ്ജറ്റിൽ . 2016- ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച സുകുമാർ അഴീക്കോട്  സ്മാരകം, മടക്കത്തറ ഫയർസ്റ്റേഷൻ എന്നിവ കടലാസിൽ മാത്രം. കൊട്ടിഘോഷിച്ചും കോടികൾ ചെലവിട്ടും കുറെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയ കണ്ണാറ ബനാന ആൻ്റ് ഹണി പാർക്ക് മൃതിയടഞ്ഞവസ്ഥയിലാണ്.  പട്ടിക്കാട്-
എടപ്പലം സർക്കാർ ആശുപത്രിവികസനത്തിൻ്റെ പേരിൽ നിർമ്മിച്ച കെട്ടിടം ഇപ്പോഴും അനാഥമായികിടക്കുന്നു.
പൊറോട്ട് നാടകത്തിലെ വിദൂഷകനെ പോലെ കളംനിറഞ്ഞു നിന്നാടി കാണികളെ രസിപ്പിക്കുന്ന വെർബൽ ഡയറിയയാണ്    ധനമന്ത്രിയുടേത്. നടപ്പിലാക്കേണ്ട പദ്ധതികളെകുറിച്ചുള്ള ക്രിയാത്മക കാഴ്ച്ചപാടില്ല. സംരംഭകത്വ നിക്ഷേപ മേഖലകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളില്ല .  “ദുരന്താനുസാരി” ആയ സർക്കാർ മാത്രമാണിത്. ദുരന്തങ്ങളുണ്ടാകുമ്പോൾ അതു മുതലെടുത്ത് ജനങ്ങളുടെ നികുതി പണം  അവർക്ക് തന്നെ തിരിച്ചു നൽകി പാർട്ടി ദാനം നൽകുന്നു എന്ന ധാരണ സൃഷ്ടിച്ച് മുന്നോട്ടുപോകുന്നതല്ലാതെ വികസനമില്ല. ജനങ്ങളിൽ നിന്നും പിരിക്കുന്ന നികുതിപ്പണം എടുത്ത് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന ധൂർത്തിന് യാതൊരു കുറവുമില്ല.
നിർമ്മാണമേഖല സ്തംഭിച്ചിട്ട് വർഷങ്ങളായി. നിർമ്മാണ സാമഗ്രികളായ  മണലും മെറ്റലും കല്ലും ലഭ്യമല്ല.  വീടുപണിയുടെ ചെലവ് ഒന്നര വർഷത്തിനിടയിൽ 40 ഇരട്ടിയായി. ഈ സാഹചര്യത്തിലും ലൈഫ് പദ്ധതിക്ക് നൽകുന്ന തുകയിൽ ഒരു വ്യത്യാസവുമില്ല. കല്ലിനും മണലിനും നിലവിലുള്ള സാഹചര്യം ഉപയോഗപ്പെടുത്താതെ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാൽ വലിയ സാമ്പത്തികചോർച്ച സൃഷ്ടിക്കപ്പെടുന്നു. വൻകിട മാഫിയകളെ സംരക്ഷിക്കാൻ വേണ്ടിയുള്ള സർക്കാരിൻ്റെ ബോധപൂർവ്വമായ ശ്രമമാണിതെന്ന്  സംശയിക്കേണ്ടിയിരിക്കുന്നു.
കേരള സർക്കാരിലെ രണ്ടാനിൽ നിന്നും ജനങ്ങൾ സുവർണ്ണ കാലഘട്ടം പ്രതീക്ഷിച്ചപ്പോൾ ആണ്
സാങ്കേതികത കൊണ്ടും
കണക്കുകളുടെ കൃത്രിമത്വം കൊണ്ടും മന്ത്രി രാജൻ ജനങ്ങളെ വിഡ്ഢികളാക്കുന്ന ബഡ്ജറ്റാണ്  ഒല്ലൂരിന് സമ്മാനിച്ചിരിക്കുന്നത്. എന്ന് ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെസി അഭിലാഷ് ആരോപിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!