
മുല്ലക്കര തോട്ടപ്പടി മുസ്‌ലിം ജാറത്തിൽ ഒരാഴ്ച നീണ്ടു
നിൽക്കുന്ന ആണ്ടുനേർച്ചക്ക് തുടക്കമായി. സിയാറത്ത് സംഗമത്തിന് ഹസൻ ഹാരിസ് തങ്ങളും ഖുർ ആൻ പാരായണത്തിന് ലുഖ്‌മാൻ സഅദിയും മൗലീദ് മജ്‌ലിസിന് യീമുദ്ദീൻ സഖാഫിയും നേതൃത്വം നൽകി. ഖത്വീബ് അബ്ദുൽ കബീർ നിസാമി ഉദ്ഘാടനം നിർവഹിച്ചു. മഹല്ല് സെക്രട്ടറി കെ.എം.മൊയ്തീൻ, പ്രസിഡൻ്റ് വി.എം. സിദ്ദീഖ്, മഹല്ല് ട്രഷറർ ടി.എസ്. ഷെജീബുദ്ദീൻ എന്നിവർ സംസാരിച്ചു. സയ്യിദ് തഖിയുദ്ദീൻ തങ്ങൾ ഒറ്റപ്പാ ലം പതാക ഉയർത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
