
കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ വിദ്യാര്‍ഥികളുടെ നൂതന പ്രൊജക്ടുകള്‍ അവതരിപ്പിച്ച സൈസോളില്‍ ഒന്നാംസമ്മാനംനേടി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സൂകളിലെ വി.എസ് വിമലും എം.എസ് സൂരജും. 50000 രൂപയാണ് ഇരുവര്‍ക്കും സമ്മാനമായി ലഭിച്ചത്. തൃശൂരിലുണ്ടാകുന്ന റോഡ് അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്ന റോഡ് സേഫ്റ്റി ആന്‍ഡ് ട്രാഫിക് മാനേജ്‌മെന്റ് പ്രൊജക്റ്റാണ് അവതരിപ്പിച്ചത്. നൂതനങ്ങളായ നിരവധി ആശയങ്ങളാണ് ഇവര്‍ അവതരിപ്പിച്ചത്. ബൈക്ക് മോഷണം പോയാല്‍ കണ്ടെത്തുന്നതിനുള്ള വെബ്‌സൈറ്റ് വികസിപ്പിച്ചതിനെ കുറിച്ചും ഇവര്‍ വിശദീകരിച്ചു. മദ്യപിച്ചാലും ഉറങ്ങിപ്പോയാലും ബൈക്ക് ഓഫ് ആകുന്ന സംവിധാനങ്ങളും അപകടം സംഭവിച്ചാല്‍ പൊലിസ് സ്റ്റേഷനിലേക്ക് സിഗ്നല്‍ സംവിധാനം എത്തിക്കുന്ന രീതിയും ഇവര്‍ അവതരിപ്പിച്ചു. സെന്‍സറില്‍നിന്നു വരുന്ന വിവരങ്ങള്‍ മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന രീതിയാണ് ഇവരുടെ കണ്ടുപിടിത്തത്തില്‍ ഉപയോഗിച്ചത്. വരടിയം സ്‌കൂളിലെ പ്ലസ് ടു ഫിസിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളാണ് രണ്ടുപേരും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

