
വെട്ടിക്കലിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു
മണ്ണൂത്തി വെട്ടിക്കലിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് പോകുന്നവർ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത് കാറിൽ മൂന്ന് പേർ ഉണ്ടായിരുന്നു. പുറകിൽ ഇരുന്ന യാത്രക്കാരന് ചെറിയ പരിക്ക് ഉണ്ട്. പരിക്ക് പറ്റിയവരെ ഒരു കാറിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയി. വൈകീട്ട് 5.30 നാണ് അപകടം സംഭവിച്ചത് മണ്ണുത്തി ഹൈവേ പോലീസിന് ആംബുലൻസ് ഇല്ലാത്തതിനാൽ മണ്ണുത്തി ഭാഗത്ത് ഉണ്ടാവുന്ന അപകടങ്ങൾക്ക് രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് നാട്ടുകാരും അവിടെ തടിച്ച് കൂടിയ പൊതു പ്രവർത്തകരും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
