
മുക്കാട്ടുക്കര ജി എൽ പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികാഘോഷങ്ങളുടെ സംഘാടക സമിതി ഡെപ്യൂട്ടി മേയർ എംഎൽ റോസിയുടെ അധ്യക്ഷതയിൽ എം എൽ എ പി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്മരണിക, പുതിയ കെട്ടിടത്തിൻ്റെ ഉൽഘാടനം, സാംസ്കാരികൂട്ടായ്മ, അനുമോദനം, ആദരിക്കൽ, വിദ്യാഭ്യാസ, കലാകായിക പരിപാടികൾ തുടങ്ങിയ പദ്ധതികളുടെ രേഖ പ്രധാന അധ്യാപിക പി വി വനജ ടീച്ചർ കൗൺസിലർ ശ്യാമള മുരളീധരന് കൈമാറി, ഫെൻസി കെ ജോർജ് സ്വാഗതവും, രാമചന്ദ്രൻ പി,സതീഷ് ചന്ദ്രൻ, ഗോപാലകൃഷ്ണൻ വി, സന്തോഷ് കുമാർ എൻ ആർ ഗോപാലകൃഷ്ണൻ കെ, സുന്ദരരാജൻ മാഷ് എന്നിവർ സംസാരിച്ചു. വിപുലമായ സംഘാടക സമിതിക്ക് സുമതി ടീച്ചർ നന്ദി രേഖപ്പെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

