
അപകടമുന്നറിയിപ്പ് ബോർഡുകളില്ല;
താണിപ്പാടത്ത് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്
ദേശീയപാത താണിപ്പാടത്ത് അടിപ്പാത നിർമ്മാണം നടക്കുന്ന ഭാഗത്ത് വേണ്ടത്ര അപകടമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി നാട്ടുകാർ പറഞ്ഞു. താണിപ്പാടം സെന്റിൽ നിന്നും ദേശീയപാതയിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പയ്യനം സ്വദേശി ശ്യാമിനാണ് തലയ്ക്ക് പരിക്കേറ്റത്.
അടിപ്പാത നിർമ്മാണത്തിനായി പൊളിച്ചു നീക്കിയ ടാറിങ്ങും വേസ്റ്റുകളും ദേശീയപാതയോരത്ത് കൂട്ടിയിട്ടിട്ടുണ്ട്. രാത്രി സമയത്ത് പ്രദേശത്തെ വെളിച്ചക്കുറവുമൂലം ഇവ ശ്രദ്ധയിൽ പെടാത്തതാണ് വാഹനങ്ങൾ അപകടത്തിൽ പെടാൻ കാരണം. എത്രയും വേഗം പ്രദേശത്ത് അപകടമുന്നറിയിപ്പ് ബോർഡുകളോ ബാരിയറുകളോ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI


