
സിപിഐ പൂവ്വൻചിറ ബ്രാഞ്ച് സമ്മേളനം നടന്നു
സിപിഐ പൂവ്വൻചിറ ബ്രാഞ്ച് സമ്മേളനം ജില്ലാ കൗൺസിൽ അംഗം പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, ജിനേഷ് പീച്ചി, വിനോദ് കെ.എസ്, കൃഷ്ണ കുറുപ്പ്, രമ്യ രാജേഷ്, മത്തായി കെ.എ തുടങ്ങിയവർ പങ്കെടുത്തു, ബിൻസോ പി വർക്കിയെ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.
വന്യജീവി ശല്യം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സർക്കാരുകളിൽ നിന്നും ഉണ്ടാവണമെന്നും ഉൾകാടുകളിൽ വന്യമൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ജലവും ഒരുക്കുന്നതുപോലുള്ള മാതൃക പദ്ധതികൾ നടപ്പിലാക്കണമെന്നും സമ്മേളന പ്രമേയത്തിൽ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

