
ഒല്ലൂരിന്റെ സര്‍വതല വികസനത്തിന് ഉതകുന്ന ബജറ്റ്- റവന്യൂ മന്ത്രി കെ രാജന്‍
ഒല്ലൂര്‍ നിയോജക മണ്ഡലത്തിന്റെ സ്വപ്‌നങ്ങളില്‍ മഹാഭൂരിപക്ഷവും സാക്ഷാത്കരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് റവന്യൂ മന്ത്രി കെ രാജന്‍.
ദീര്‍ഘകാലമായി സ്വന്തമായി ഭൂമി ഇല്ലാത്ത സുഗമമായ ഗതാഗത മാര്‍ഗമില്ലാത്ത ഒളകര ആദിവാസി ഉന്നതിയിലേക്ക് മൂന്ന് കോടി രൂപ ചെലവഴിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതുമുതല്‍, ഒല്ലൂരിലെ ഉന്നത വിദ്യഭ്യാസസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള ഭൂമിക്കും കെട്ടിടത്തിനും പണം അനുവദിച്ചുകൊണ്ടുള്ള സമഗ്രമായ വികസനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ബജറ്റ് എന്നും ഒല്ലൂര്‍ എംഎല്‍എകൂടിയായ മന്ത്രി പ്രതികരിച്ചു.
മണ്ഡലത്തിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന റോഡുകളെല്ലാം ഈ ബജറ്റിലെ വിഹിതം കൂടി ലഭ്യമാകുന്നതോടെ ബിഎംബിസി നിലവാരത്തിലുള്ളതായി മാറും. ജില്ലാ പഞ്ചായത്തിന്റെ ആസ്ഥിയിലുണ്ടായിരുന്ന മൂര്‍ക്കനിക്കരയില്‍ നിന്ന് കൈനനൂരിലേക്കുള്ള കൈനൂര്‍-മുണ്ടോളിക്കടവ് റോഡ് ബിഎംബിസി ആക്കുവാന്‍ നാല് കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. സുവോളജിക്കല്‍ പാര്‍ക്കിന്റെ മുന്നിലൂടെയുള്ള തോണിപ്പാറ കുരിശുമൂല റോഡിന് എട്ട് കോടി രൂപയും, നടത്തറ-വീബിന്‍ ഭഗവതി-എരവിമംഗലം-പുത്തൂര്‍-കാലടി വഴിയുള്ള മൈനാര്‍ റോഡിന് 3.25 കോടി രൂപയും അനുവദിച്ചു.
ഈ മൂന്ന് റോഡുകള്‍ കൂടി നവീകരിക്കുന്നതോടെ പുത്തൂര്‍ സവോളജിക്കല്‍ പാര്‍ക്ക് എന്ന ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാലയിലേക്ക് ജില്ലയുടെ എല്ലാ ഭാഗത്തുനിന്നും എതതിച്ചേരാനുളള റോഡുളെല്ലാം ബിഎംബിസി നിലവാരത്തിലുള്ളതായി മാറും എന്നതാണ് ഈ ബജറ്റില്‍ ഒല്ലൂരിനുള്ള അഭിമാനകരമായ നേട്ടം.
അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന സുവോജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്കായി നിലവില്‍ പ്രഖ്യാപിച്ച തുകയ്ക്ക് പുറമെ, ഇക്കുറി ആറ് കോടി രൂപ പുതിയതായും അനുവദിച്ചിട്ടുണ്ട്.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മാടക്കത്തറയിലെ കരപ്പന്‍ചിറ നവീകരിക്കാന്‍ 2.50 കോടി രൂപയും താണിക്കുടം പുഴയുടെ തുടര്‍ന്നുകൊണ്ടിരിക്കുന്ന നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന് 10 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. വാണിയംപാറയിലെ കുളം നവീകരണത്തിന് അനുവദിച്ച ഒരു കോടി രൂപ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് ഉപകരിക്കും. മണലിപ്പുഴയ്ക്കു കുറകെ, മാരായ്ക്കലില്‍ ധര്‍മ്മന്‍ കടവ് – മാപ്പിളക്കാട് ചെക്ക് ഡാമിന് ജലവിഭവ വകുപ്പിന്റെ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി, അഞ്ച് കോടി രൂപയും അനുവദിച്ചു.
ഒല്ലൂര്‍ ജംഗ്ഷന്‍ വികസനത്തിന് ഇതിനകം അനുവദിച്ച പണം ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ തന്നെ, ഒല്ലൂര്‍ പള്ളിക്ക് ചുറ്റമുള്ള ഒല്ലൂര്‍ ടൗണ്‍ റോഡ് 2.75 കോടി രൂപ ചെലവഴിച്ച് ബിഎംബിസി ആക്കുവാനും ബജറ്റിലൂടെ തക ലഭിച്ചിരിക്കുകയാണ്.
പീച്ചി ഡാം വികസനത്തിന് അനുവദിച്ചിരിക്കുന്ന 10 കോടി രൂപ ഒല്ലൂര്‍ വികസനത്തിന്റെ മറ്റൊരു പൊന്‍തൂവലായി ഇതിനകം നിര്‍മ്മാണം പുരോഗമിക്കുന്ന ടൂറിസം കോറിഡോര്‍ പദ്ധതിക്ക് കരുത്ത് പകരുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. നിലവിലുള്ള പീച്ചി ഗസ്റ്റ് ഹൗസ് പുനര്‍നിര്‍മ്മിക്കുന്നതിന് 10 കോടി രൂപയും അനുവദിച്ചു. ഇതിനുപുറമെ, പുത്തൂരില്‍ പുതിയതായി ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കുന്നതിനും 10 കോടി രൂപ അനുവദിച്ചു.
പീച്ചിയില്‍ ആരംഭിച്ച ഐടിഐക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 15 കോടി രൂപയും ഒല്ലൂര്‍ ഗവ.കോളജില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 18 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചു. ഡോ. സുകുമാര്‍ അഴീക്കോടിന്റെ നാമധേയത്തിലുള്ള പഠന ഗവേഷണ കേന്ദ്രത്തിന്റെ തുടര്‍ നടപടികള്‍ക്ക് രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മാന്ദാമംഗലത്ത് ആരംഭിക്കാന്‍ നിശ്ചയിച്ച തിയേറ്റര്‍ കം ഷോപ്പിങ് കോംപ്ലക്‌സിന് 15 കോടി രൂപ പ്രഖ്യാപിച്ചു.
പൊതമരാമത്ത് വകുപ്പിനു കീഴിലെ സൗത്ത് അഞ്ചേരി റോഡിന് ആറ് കോടി, മുളയം-വാട്ടര്‍ ടാങ്ക്-പള്ളിക്കണ്ടം കൂട്ടാല റോഡിന് ഒമ്പത് കോടി രൂപയും വലക്കാവ്-താളിക്കുണ്ട് റോഡിന് എട്ട് കോടി രൂപയും ബജറ്റില്‍ അനുവദിച്ചതായും ഒല്ലൂര്‍ എംഎല്‍എകൂടിയായ റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

