
കേരള ശാസ്ത്രകോൺഗ്രസിൽ പക്ഷി ചിത്ര പ്രദർശനം നടക്കുന്നു.
കേരള ശാസ്ത്രകോൺഗ്രസിൽ ഇന്ദുചൂഡൻ ഫൗണ്ടേഷൻ ഒരുക്കിയ പക്ഷി ചിത്ര പ്രദർശനം തിങ്കളാഴ്ച സമാപിക്കും. പ്രസിദ്ധ പക്ഷിനിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഡന്റെ (പ്രൊഫ. കെ.കെ നീലകണ്ഠൻ) ജന്മശതാബ്ദി വർഷത്തിൽ ‘പാടി പറക്കുന്ന മലയാളം’ എന്നപേരിൽ ഇന്ദുചൂഡൻ ഫൗണ്ടേഷൻ ഒരുക്കിയ ഈ പക്ഷി ചിത്ര പ്രദർശനം അദ്ദേഹത്തിന്റെ ജീവിതം നമുക്ക് പകർന്നു നൽകിയ അറിവുകളോടുള്ള ആദരമാണെന്ന് സംഘാടകർ പറഞ്ഞു. 50ൽ അധികം പക്ഷികളുടെ മിഴിവുള്ള ഛായാചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. പീച്ചി വന്യജീവി ഡിവിഷനു വേണ്ടി പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ സുരേഷ് ഇളമൺ ആണ് പാനലുകൾ തയ്യാറാക്കിയത്. ചിത്രങ്ങളോടൊപ്പമുള്ള കുറിപ്പുകൾ പ്രൊഫ. നീലകണ്ഠന്റെ പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ളവയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

