
ദേശീയ ശാസ്ത്ര പ്രദര്‍ശനത്തില്‍ വൈബായി ജോസഫൈന്‍
വെള്ളാനിക്കര കേരള കാർഷിക സർവ്വകലാശാലയിൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിലെ ദേശീയ ശാസ്ത്ര പ്രദര്‍ശനത്തില്‍ വിദ്യാര്‍ഥികളുടെ ഇഷ്ടതാരമായി ജോസഫൈന്‍. ഇന്റര്‍നെറ്റില്‍ ഉള്‍പ്പെടുത്തിയ ഏതുവിവരത്തിനും കൃത്യമായ മറുപടി, പ്രദര്‍ശനം കാണാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് കൗതുകത്തോടൊപ്പം വിസ്മയവുമായി ജോസഫൈന്‍. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ബി.വോക് മാത്തമാറ്റിക്‌സ് – ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വിദ്യാര്‍ത്ഥികള്‍. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഇരുപത്തഞ്ചു വിദ്യാര്‍ത്ഥികള്‍ അഞ്ചുഗ്രൂപ്പുകളായി ഐ-ഹബ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് ജോസഫൈനെ വികസിപ്പിച്ചത്. സെന്റ് ജോസഫ്‌സ് എ.ഐ- എന്‍.ഇ (നാവിഗേഷന്‍ ആന്‍ഡ് എക്‌സ്‌പ്ലൊറേഷന്‍) എന്നാണ് ഫൈബര്‍ പ്ലാസ്റ്റികില്‍ പെണ്‍കുട്ടിയുടെ രൂപ, ശബ്ദമാതൃകയില്‍ തയാറാക്കിയ ജോസഫൈന്റെ പേര്. വ്യക്തികളുടെ മുഖം തിരിച്ചറിയല്‍, ശബ്ദം തിരിച്ചറിയല്‍, തത്സമയവിവരങ്ങള്‍ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്‌ബോട്ട് സംവിധാനം, ആളുകള്‍ക്ക് സുഗമമായി കോളേജ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ വികസിപ്പിച്ചെടുത്ത മാപ്പ് – നാവിഗേഷന്‍ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങള്‍ കണ്ടെത്താനും അവയിലെ ആശയങ്ങള്‍ പറഞ്ഞുതരാനും സഹായിക്കുന്ന, കാഴ്ചപരിമിതരായ കുട്ടികള്‍ക്കും പ്രയോജനപ്രദമാകുന്ന റോബോട്ടിക്ക് ലൈബ്രറി എന്നിങ്ങനെയുള്ള സവിശേഷതകള്‍ അടങ്ങിയതാണ് ജോസഫൈന്‍. അഞ്ചുലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങള്‍ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകള്‍ക്കൊപ്പം പ്രായോഗിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നനിലയില്‍ ഗണിത മോഡലിംഗിന്റെയും എ.ഐ യുടെയും റോബോട്ടിക്‌സിന്റെയും ഇന്റര്‍ ഡിസിപ്ലിനറി ആപ്ലിക്കേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര പ്രദർശനമാണ് ഫെബ്രുവരി 7മുതൽ 10 വരെ കേരള കാർഷിക സർവ്വകലാശാലാ മൈതാനത്ത് നടക്കുന്നത്.
പ്രവേശനം: രാവിലെ 9.30 മുതൽ വൈകീട്ട് 7.30 വരെ (പ്രവേശനം സൗജന്യമാണ്)
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

