
37-ാം മത് കേരള ശാസ്ത്ര കോൺഗ്രസ്സിനോടനുബന്ധിച്ചുള്ള ശാസ്ത്ര പ്രദർശനത്തിന് കാർഷിക സർവ്വകലാശാലയിൽ തുടക്കമായി. ദേശീയ ശാസ്ത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ത്യശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പ്രിൻസ് നിർവഹിച്ചു. കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ. എ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാടക്കത്തറ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ.എ.സാബു, പ്രദർശന കമ്മിറ്റി കൺവീനർ ഡോ.ബാലകൃഷ്ണൻ പി എന്നിവരും സംസാരിച്ചു.
വിക്രം സാരാഭായി സ്പേസ് സെന്റർ, ഭാഭാ അറ്റോമിക് റിസേർച് സെന്റർ,രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി,സംസ്ഥാന ഔഷധ സസ്യ ബോർഡ്, കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം,കേരള വന ഗവേഷണ സ്ഥാപനം, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, ഫാം ഇൻഫർമേഷൻ ബ്യുറോ,ഔഷധി തുടങ്ങി 160ഓളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്.രാവിലെ 10 മുതൽ 7 വരെയാണ് പ്രദർശനം.പ്രവേശനം സൗജന്യമാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
