
തൊഴിലാളി ക്ഷേമ പെൻഷൻ സ്തംഭനം സംസ്ഥാന ഗവൺമെന്റിന്റെ വളർച്ച മുരടിപ്പിനെ സൂചിപ്പിക്കുന്നതാണെന്ന് കേരള ലേബർ മൂവ്മെന്റ് ഡയറക്ടർ ഫാദർ പോൾ മാളിയമ്മാവ് അഭിപ്രായ പ്പെട്ടു . സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയൻ (SNTU) തൃശ്ശൂർ പ്രാദേശിക സമിതി നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും സംസ്ഥാന ട്രഷറിയിലേക്ക് വക മാറ്റിയ 2000 കോടി രൂപ ക്ഷേമനിധിയിലേക്ക് തന്നെ തിരിച്ചു നൽകണം തൊഴിലാളികൾ സ്വന്തം വേതനത്തിൽ നിന്നും അടച്ച ക്ഷേമനിധി തുക വക മാറ്റി ചെലവഴിക്കുന്നത് തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും , ക്ഷേമപെൻഷൻ കുടിശ്ശിക എത്രയും വേഗം വിതരണം ചെയ്യണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയൻ തൃശൂർ പ്രാദേശിക സമിതി പ്രസിഡന്റ് ആന്റോ പോൾ അധ്യക്ഷത വഹിച്ചു. വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ഡയറക്ടർ ഫാദർ ജോർജ് തോമസ് നിരപ്പുകാലയിൽ മുഖ്യപ്രഭാഷണം നടത്തി . മോളി ജോബി, ബേബി വാഴക്കാല ഷാജു ആൻ്റണി, കെ.എസ്. ജോഷി, രാഹുൽ വി.നായർ, ബേബി ഡേവീസ്,ജോസ് ചിറയത്ത് ,ബിജു ചിറയത്ത് ,ഷാജു എളവള്ളി എന്നിവർ പ്രസംഗിച്ചു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

