
ജൽ ജീവൻ മിഷൻ പദ്ധതി; താമര വെള്ളച്ചാൽ ഭാഗത്ത് പൈപ്പിടൽ തുടങ്ങി
പാണഞ്ചേരി പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ജൽ ജീവൻ മിഷന്റെ പൈപ്പുകൾ സ്‌ഥാപിക്കുന്ന പണി ആരംഭിച്ചു.വേനൽക്കാലത്ത് കുടിവെള്ളത്തിന് ഏറെ ക്ഷാമം നേരിടുന്ന വാർഡ് 14 താമര വെള്ളച്ചാൽ, പാലക്കുന്ന്, ചൂളപ്പാറ, തെക്കേക്കുളം, പായ്കണ്ടം, തുടങ്ങിയ പ്രദേശങ്ങളിലും പൈപ്പിടൽ ആരംഭിച്ചു. മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്ത് പൈപ്പുകൾ സ്ഥാപിക്കുകയാണ്. നാടിന്റെ കുടിവെള്ളക്ഷാമം പൂർണ്ണമായും മാറി ഉപകാരപ്രദം ആകും എന്ന പ്രതീക്ഷയിലാണ് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന നാട്ടുകാർ പറഞ്ഞു. മോദി സർക്കാരിന്റെ ഈ പദ്ധതിയെ ജനങ്ങൾ കൈ നീട്ടി സ്വീകരിക്കുകയാണെന്നും നാട്ടുകാർ കൂട്ടി ചേർത്തു.പദ്ധതിയുടെ പകുതി ചെലവ് കേന്ദ്രവിഹിതമായി ലഭിക്കും. 25 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം പഞ്ചായത്തുകളും ബാക്കിവരുന്ന പത്തു ശതമാനം ഗുണഭോക്തൃവിഹിതവുമാണ്. ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കലാണ് ജൽ ജീവൻ മിഷന്റെ ലക്ഷ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

