
വൈഎംസിഎ കേരള റീജിയന്റെ സ്പോർട്സ് & ഗെയിംസ് ചെയർമാനായി റെജി. വി .മാത്യുനെ തെരഞ്ഞെടുത്തു
YMCA കേരള റീജിയൺ 2025 -27 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പാണഞ്ചേരി YMCA അംഗവും നിലവിലെ നാഷണൽ സ്പോർട്സ് & റിക്രിയേഷൻ കമ്മറ്റിയുടെ ചെയർമാനുമായ റെജി വി മാത്യു കേരള റീജയന്റെ സ്പോർട്സ് ആൻഡ് ഗെയിംസ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരാൾ ഈ രണ്ട് സ്ഥാനവും ഒരുമിച്ച് വഹിക്കുന്നത് . ഇദ്ദേഹം മുൻ തൃശൂർ സബ്ബ് റീജിയൺ ചെയർമാൻ ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. YMCA തുടങ്ങിയ കളികളായ വോളിബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങിയ ഗെയിമുകൾ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുകയും ചെന്നൈയിലെ YMCA ഫിസിക്കൽ എജ്യൂക്കേഷൻ കോളേജുമായി ചേർന്ന് കേരളത്തിൽ വിവിധ കോഴ്സുകൾ ആരംഭിക്കുവാൻ വേണ്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുക,യുവജനങ്ങൾക്കിടയിൽ സ്പോർട്സിനും ഗെയിംസിനും പ്രാധാന്യം കൊടുത്ത് മദ്യത്തിൽ നിന്നും മൈക്കുമരുന്നിൽ നിന്നും അവരെ മാറ്റിനിർത്തുവാൻ ഉള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവ ലക്ഷ്യങ്ങൾ ആണെന്ന് അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

