
എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ‘രക്തസാക്ഷ്യം’ സംഘടിപ്പിച്ചു
ഇന്ത്യയെ വീണ്ടെടുക്കാം ഗാന്ധി സ്മരണകളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷ്യം പരുപാടി ഒല്ലൂർ സെന്ററിൽ ബഹുജന സംഗമം എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി അഖിൽ പി എസ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കനിഷ്കൻ വല്ലൂർ, പി ഡി റെജി, അർജുൻ മുരളീധരൻ, എം കെ ഗോപാലകൃഷ്ണൻ,എൻ കെ ബിജു,കെ എസ് സന്തോഷ്,ബബിത സനുദാസ് തുടങ്ങിയവർ സംസാരിച്ചു.മാനവ സൗഹാർദ്ദ പ്രതിജ്ഞയും ചെയ്തു.മനു മോഹൻ നന്ദി രേഖപ്പെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
