
മൈലാട്ടുംപാറയിലെ റോഡുകൾ തദ്ദേശ ഗ്രാമീണറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപെടുത്തണം ; കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് നിവേദനം നൽകി
മൈലാട്ടുംപാറ വാർഡിലെ പ്രധാനപെട്ട മൂന്ന് ഗ്രാമിണ റോഡുകൾ തദ്ധേശ റോഡ് പുനരുദ്ധാരണം 2024 – 25 പദ്ധതിയിൽ ഉൾപെടുത്തി പുനർ നിർമിക്കണം എന്ന് ആവശ്യപെട്ട് മുൻ പഞ്ചായത്ത് അംഗവും കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ആയ കെ.പി എൽദോസ്
മന്ത്രി കെ രാജനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകി
1) മൈലാട്ടുംപാറ കനാൽബണ്ട് റോഡ്
പാണഞ്ചേരി പഞ്ചായത്തിലെ മൈലാട്ടും പാറ വാർഡിൽ നിന്നും ആരംഭിക്കുന്ന മൈലാട്ടുംപാറ – മേലേച്ചിറ കനാൽ ബണ്ട് റോഡ് തദ്ധേശ/ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപെടുത്തി ടാറിങ് / കോൺക്രീറ്റോ ചെയ്ത് സഞ്ചാര യോഗ്യം ആക്കണമെന്ന് അഭ്യർഥിക്കുന്നു
ഈ റോഡ് സഞ്ചാരയോഗ്യം ആക്കിയാൽ പൊതുജനങ്ങൾക്കും പീച്ചി ഡാമിലേക്ക് വിനോദ സഞ്ചാരത്തിന് വരുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും
മൈലാട്ടുംപാറ മേഘല പൊതുവെ വന്യജീവി ആക്രമണങ്ങൾ ഉള്ള മേഘലയാണ് മൈലാട്ടും പാറയിലെ വന മേഘലയുടെ അതിർത്തിയിലുള്ള കനാൽബണ്ട് റോഡ് ടാറിങ് ചെയ്ത് സഞ്ചാരയോഗ്യം ആക്കിയിൽ വന്യജീവി ആക്രമണം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ വനപാലകർക്ക് എളുപ്പത്തിൽ എത്തിചേരുന്നതിനും , രാത്രികാലങ്ങളിൽ പട്രോളിങ് നടത്തുന്നതിനും ഉപകാര പ്രദമായിരിക്കും
സഞ്ചാരയോഗ്യം അല്ല എങ്കിലും മൈലാട്ടും പാറ – പൂളചുവട്- മഞ്ഞക്കുന്ന് – മേലേച്ചിറ വരെ 8 മീറ്റർ വീതിയും , 7 കിലോമീറ്റർ നീളവും ഉണ്ട്
2) മഞ്ഞക്കുന്ന്അംഗനവാടി – ലിഫ്റ്റ് ഇറിഗേഷൻ – സെന്റ് തോമസ് ചർച്ച് റോഡ്
മൈലാട്ടുംപാറ വാർഡിലെ മഞ്ഞകുന്ന് അംഗനവാടി – ലിഫ്റ്റ് ഇറിഗേഷൻ – ചർച്ച് റോഡ് തദ്ധേശ റോഡ് പദ്ധതിയിൽ ഉൾപെടുത്തി പുനരുദ്ധരിക്കണമെന്ന് അഭ്യർഥിക്കുന്നു
മലയോര മേഖല ആയ മഞ്ഞക്കുന്നിലെ ഏറ്റവും ഉയർന്ന പ്രദേശത്ത് 2019 -20 വർഷത്തിൽ ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കർഷകരെ സഹായിക്കുന്നതിന് ഒരു ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആരംഭിക്കുകയും നല്ല രീതിയിൽ പ്രവർത്തിച്ച്
വരുന്ന വിവരം അങ്ങേക്ക് അറിയാമല്ലോ അതുകൊണ്ട് മഞ്ഞക്കുന്ന് അംഗനവാടി മുതൽ ലിഫ്റ്റ് ഇറിഗേഷൻ വഴിയിലൂടെ മഞക്കുന് സെന്റ് തോമസ് ചർച്ച് വരെ റോഡ് പുനരുദ്ധരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം
3) ചെളിക്കുഴി – പീച്ചിഡാം- പട്ടിലുംകുഴി- കട്ടച്ചിറക്കുന്ന് റോഡ്
മൈലാട്ടുംപാറ വാർഡിലെ ചെളിക്കുഴി – പീച്ചിഡാം- പട്ടിലുംകുഴി- കട്ടച്ചിറക്കുന്ന് റോഡ് തദ്ധേശ ഗ്രാമിണ റോഡ് പദ്ധതിയിൽ ഉൾപെടുത്തി പുനരുദ്ധരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം
പിച്ചി ഡാമും പരിസരവും ഉൾപെടുന്ന ഈ റോഡ്
പുനരുദ്ധരിക്കുക ആണെങ്കിൽ ഫാം ടൂറിസം ഉൾപെടെയുള്ള വലിയ വികസന സാദ്ധ്യതകൾ ഇവിടെ ഉണ്ടാകും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

