
ഡിവൈഎഫ്ഐ പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മരണ സംഘടിപ്പിച്ചു .
ഡിവൈഎഫ്ഐ പാണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 30 മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തോടനുബന്ധിച്ച് വാണിയമ്പാറയിൽ ഗാന്ധി സ്മരണ സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ പാണഞ്ചേരി മേഖല പ്രസിഡൻറ് ലിബിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിവൈഎഫ്ഐ പാണഞ്ചേരി മേഖലാ സെക്രട്ടറി അജീഷ് സ്വാഗതം പറഞ്ഞു.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി .പി ശരത്ത് പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.CPIM ഏരിയ കമ്മിറ്റിയംഗം മാത്യു നാൻ അഭിവാദ്യം ചെയ്തു.ഏരിയ കമ്മിറ്റി അംഗം സിപി വില്യംസ്,പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷീലാ അലക്സ്,ഇ ടി ജലജൻ ,കെ കെ ഷൂജൻ,ഷാബു നീലിപ്പാറ, ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങളായിട്ടുള്ള ആര്യ മോഹൻ,ലിജോ,ജെഫിൻ,നിഖിൽ തുടങ്ങിയവർ പങ്കെടുത്തു. ഡിവൈഎഫ്ഐ മേഖല ജോയിൻ സെക്രട്ടറി ശിവപ്രസാദ് നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

