
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ 78-ാം മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി എക്സിക്യുട്ടിവ് അംഗം കെ.സി അഭിലാഷ് പുഷ്പാർച്ചന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മതഭ്രാന്തിന്‍റെ വെടിയുണ്ടകളാല്‍ രക്തസാക്ഷിയാകേണ്ടി വന്ന മഹാത്മാവ് ആണ് മഹാത്മാഗാന്ധി.
ഗാന്ധിയെ വെടിവെച്ചു കൊന്നവരുടെ പിന്‍ഗാമികള്‍ രാജ്യം ഭരിക്കുമ്പോള്‍ ഗാന്ധിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടങ്ങള്‍ തന്നെയാണ് ഇന്നത്തെ ദിനത്തിന്‍റെ സന്ദേശം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു. ലീലാമ ടീച്ചർ മുഖ്യ പ്രഭാക്ഷണം നടത്തി. പാർളിമെൻറ്ററി പാർട്ടി ലീഡർ ബാബു തോമസ് രക്ത സാക്ഷിത്യ സന്ദേശം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, ഗ്രാമ പഞ്ചായത്ത് അംഗം ഷൈജു കുരിയൻ, പീച്ചി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് കുരിയൻ ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് K M പൗലോസ് , INTUC മണ്ഡലം പ്രസിഡന്റ് ബാബു പാണേകുടി, ബ്ലോക്ക് മണ്ഡലം നേതാക്കളായ
അനിൽ നാരായണൻ
ഷിബു പീറ്റർ , ജോർജ് എടശേരി
P G ബേബി, രാജു കാവിയത്ത് ബിനു കെ.വി , ജോളി ജോർജ് , ബിജു ഐസക്ക്,പൗലോസ് കൊയക്കാടൻ, ജോസ് മൈനാട്ടിൽ, ജോർജ് മാസ്റ്റ്ർ ആയോട് , സജി ആൻഡ്രൂസ്, ലോറൻസ് , ബിനോയ് എടശേരി, KC വിനോദ്, ബാബു പതിപറംബിൽ , പ്രഭു ചെമ്പൂത്ര തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

