
പട്ടിക്കാട് ഗവ.എൽപി സ്‌കൂളിന്റെ പുതിയ കെട്ടിടം ത്തിന്റെ നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു
പാണഞ്ചേരി പഞ്ചായത്തിനു കീഴിലുള്ള പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിനു വേണ്ടി പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. 696 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ മൂന്നു നിലകളുള്ള കെട്ടിടം 2023-24 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെവിലാണ് നിർമ്മിക്കുന്നത്. ഇതിൽ 4 ക്ലാസ് മുറികൾ 2 സ്റ്റാഫ് റൂമുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ടോയ്‌ലെറ്റുകൾ, സ്‌റ്റോർ റൂം, വരാന്ത, സ്‌റ്റെയർ റൂം എന്നിവ ഉൾപ്പെടും. കെട്ടിടത്തിന്റെ ഭിത്തികൾ സോളിഡ് ബ്ലോക്ക് ഉപയോഗിച്ചും വാതിലുകളും ജനലുകളും പ്രെസ്സ്ഡ് സ്റ്റീൽ ഉപയോഗിച്ചുമാണ് നിർമ്മിക്കുക. വിട്രിഫൈഡ് ടൈൽസ് ഉപയോഗിച്ചുള്ള ഫ്‌ളോറിംഗും പ്രവൃത്തിയിൽ ഉൾപ്പെടും. വൈദ്യുതീകരണ പ്രവൃത്തികൾക്കായി 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, വാർഡ് മെമ്പർ ആനി ജോയ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, തൃശ്ശൂർ എ.ഇ.ഒ ജീജ വിജയൻ, പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി.കെ സുനന്ദ, പട്ടിക്കാട് ഗവ.എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.വി സുധ, സ്റ്റാഫ് സെക്രട്ടറി അൽഫോൺസാ മാത്യു, പി.ടി.എ അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

