
കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ കലാഭവൻ മണി ജന്മദിന അനുസ്മരണവും ബാഡ്മിന്റൺ ടൂർണമെന്റും സംഘടിപ്പിച്ചു
കതിരപ്പള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള കലാഭവൻ മണി ജന്മദിന അനുസ്മരണവും
ബാഡ്മിന്റൺ ടൂർണമെന്റും സമ്മാനദാനവും വിപുലമായ ചടങ്ങുകളോട സംഘടിപ്പിച്ചു.
ബാഡ്മിൻ അക്കാദമി രക്ഷാധികാരി കെ.എസ് മണിവർണ്ണൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ താലൂക്ക് വികസന സമിതി അംഗം കെ സി അഭിലാഷ് കലാഭവൻ മണിയുടെ ചായ ചിത്രത്തിന് മുമ്പിൽ നിലവിളക്ക് തെളിയിച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട്ടിൽ ഒരുപാട് ബാഡ്മിന്റൺ താരങ്ങളെ വളർത്തിയെടുക്കുവാൻ കൂട്ടാല അക്കാദമിക്ക് കഴിഞ്ഞുവെന്നും പുതുതലമുറ ലഹരിക്ക് അടിമപ്പെടാതിരിക്കാൻ ഇത്തരം കായിക കേന്ദ്രങ്ങളെ വളർത്തിയെടുക്കുന്നത് ഒരുപാട് ഗുണകരമാണ് എന്നും കെ സി അഭിലാഷ് പറഞ്ഞു. തുടർന്ന് അണ്ടർ 15 നാഷണൽ തലത്തിൽ മികവ് തെളിയിച്ചവരുടെ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായ ക്രിസ്റ്റി, ശ്രീരാഗ് എന്നിവർക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകി. അനുസ്മരണ ചടങ്ങിൽ ടു ഫിംഗേഴ്സ് അക്കാദമി കോച്ച് രഞ്ജു വർഗീസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണം കുടിയിൽ, കർഷക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എ സി മത്തായി,സക്കീർ ചേർപ്പ് ബാഡ്മിന്റൺ താരങ്ങളായ വി എ എബിൻസ്, ശ്രീരാഗ് മാധവൻ, സിബി സെബാസ്റ്റ്യൻ,
കെ എസ് സത്യനാരായണൻ, വിഎസ് പ്രദീപ്, നിതീഷ് രാജു, ഗിരീഷ് കൊട്ടാരത്തിൽ,ജിന്റോ മുളയം,സഞ്ജു തോമസ്, എൽദോ സക്കറിയ, ജയ്സൺ പിറവം, ലിന്റോ, അക്കു വലക്കാവ് എന്നിവർ നേതൃത്വം നൽകി.
തുടർന്ന് കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും ഉണ്ടായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

