
പാടം മണ്ണിട്ട് നികത്തൽ ; പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭ പ്രമേയം പാസാക്കി
പാണഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാണഞ്ചേരി പാടശേഖരത്തിൽ മണ്ണിട്ട് നികത്തിയത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാടശേഖരത്തിന് കുറുകെ മണ്ണിട്ടു നികത്തുന്നത് എന്ന് ആരോപിച്ച് മണ്ണിട്ട് നികത്തിൽ അടിയന്തരമായി അവസാനിപ്പിക്കാൻ പഞ്ചായത്ത് ഉൾപ്പെടെയുള്ള അധികൃതർ നടപടി സ്വീകരിക്കണമെന്ന് 27 ന് ചേർന്ന ഒന്നാം വാർഡ് ഗ്രാമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജനകീയ സമിതി ഹൈക്കോടതിയെ സമീപിയ്ക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

