January 29, 2026

ശ്രീ ചെമ്പൂത്ര  കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ മഹോത്സവം ജനുവരി 8 മുതൽ 15 വരെ

Share this News
മകര ചൊവ്വ മഹോത്സവം ജനുവരി 8 മുതൽ 15 വരെ

ശ്രീ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ മഹോത്സവം 2025 ജനുവരി 14  ചൊവ്വാഴ്‌ച ആഘോഷിക്കുന്നു. മകരചൊവ്വ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് 2025 ജനുവരി 8  ബുധനാഴ്‌ച രാവിലെ ക്ഷേത്രം തന്ത്രി ഡോ. മുരളീകൃഷ്‌ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ശുദ്ധിക്രിയകൾക്ക് ശേഷം 9 മണിക്ക് കൊടിയേറ്റുന്നു. അന്നേദിവസം വൈകുന്നേരം 6.30 ന് ക്ഷേത്രം തന്ത്രിയും ക്ഷേത്രം കോമരം  പി.ജി. ശിവരാമൻ  ചേർന്ന് ഭദ്രദീപം തെളിയിച്ച് മകരചൊവ്വ മഹോത്സവത്തിൻ്റെ ഔപചാരിക ഉദ്ഘാടനം കേരള റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിക്കുന്നു. മുഖ്യാതിഥിയായി പ്രശസ്‌ത നർത്തകിയും അഭിനേത്രിയുമായ പത്മശ്രീ കലാമണ്‌ഡലം ക്ഷേമാവതി പങ്കെടുക്കുന്നു. തുടർന്ന് ഏഴ് ദിവസങ്ങളിലായി വൈവിധ്യമാർന്ന കലാവതരണങ്ങളോടെ മകരചൊവ്വ മഹോത്സവം അതിഗംഭീരമായി ആഘോഷിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പൊങ്കാല മഹോത്സവം 2025 ജനുവരി 12  ഞായറാഴ്‌ച ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നു. 2025 ജനുവരി 15 ബുധനാഴ്‌ച രാവിലെ നടത്തുന്ന ആറാട്ടോടുകൂടി  മകരചൊവ്വ മഹോത്സവത്തിന് കൊടിയിറങ്ങും .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!