
ശബരിമലയ്ക്ക് പദയാത്രയായി പോകുന്ന കോയമ്പത്തൂർ സ്വദേശിയായ അയ്യപ്പഭക്തൻ ബൈക്കിടിച്ച് മരിച്ചു.
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ വട്ടക്കല്ല് സർവീസ് റോഡിലാണ് കഴിഞ്ഞദിവസം രാത്രിയിലാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്നും ശബരിമലയ്ക്ക് കാൽനടയായി വരികയായിരുന്ന അയ്യപ്പഭക്ത സംഘത്തിലെ ഒരു അയ്യപ്പഭക്തനെയാണ് നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചു തെറിപ്പിച്ചത് കോയമ്പത്തൂർ കൗണ്ടം പാളയം സ്വദേശി 30 കാരനായ ശ്രീനാഥ് തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റി തൃശ്ശൂരിലെ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ വ്യാഴാഴ്ച ഉച്ചയോടുകൂടി ശ്രീനാഥ് മരണപ്പെടുകയായിരുന്നു.
കോയമ്പത്തൂർ തൊടിയല്ലൂർ
സ്റ്റേഷനിലെ പോലീസുകാരനാണ് ശ്രീനാഥ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

