
മുല്ലക്കര ഇൻഫന്റ് ജീസസ് ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി
മുല്ലക്കര ഇൻഫന്റ് ജീസസ് ദൈവാലയത്തിൽ ഉണ്ണീശോയുടെയും, പരിശുദ്ധ ദൈവ മാതാവിന്റെയും, വിശുദ്ധ സെബാസ്ത്യനോസിന്റെയും പത്തൊൻപതാമത് സംയുക്ത തിരുനാളിന് കൊടികയറി. റെവ. ഫാദർ സിന്റോ പൊറത്തൂർ, വികാരി റെവ. ഫാദർ ബിജു ജോർജ് കണ്ണമുണ്ടയിൽ എന്നിവർ കാർമികത്വം വഹിച്ചു. തിരുനാൾ കൺവീനർ സുരേഷ് ചാക്കോ, ജോയിന്റ് കൺവീനർമാരായ മാർട്ടിൻ ആന്റണി, ജാൻസി തേർമഠം, കൈക്കാരൻ വർഗീസ് എരിഞ്ഞേരി എന്നിവർ നേതൃത്വം നൽകി.ജനുവരി 1 ബുധനാഴ്ച ഉണ്ണീശോയുടെ ഊട്ടു തിരുനാളും 4,5,6 തീയ്യതികളിൽ സംയുക്ത തിരുനാളും ആഘോഷിക്കുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

