December 8, 2025

പീച്ചി ഡാം  – ഹാച്ചറി റോഡിൻ്റെ ശോചനീയാവസ്ഥ ; CPI(M) പീച്ചി ബ്രാഞ്ച് സെക്രട്ടറിയുടെയും പീച്ചിയിലെ ഓട്ടോ തൊഴിലാളികളുടെയും നേതൃത്വത്തിൽ  റോഡ് മണ്ണിട്ട് നികത്തി താത്കാലികമായി ഗതാഗത യോഗ്യമാക്കി

Share this News
പീച്ചി ഡാം  – ഹാച്ചറി റോഡിൻ്റെ ശോചനീയാവസ്ഥ ; CPI(M) പീച്ചി ബ്രാഞ്ച് സെക്രട്ടറിയുടെയും പീച്ചിയിലെ ഓട്ടോ തൊഴിലാളികളും റോഡ് മണ്ണിട്ട് നികത്തി താത്കാലികമായി ഗതാഗത യോഗ്യമാക്കി

പീച്ചി_ഡാം ഹാച്ചറി റോഡ് പൊട്ടി പൊളിഞ്ഞ ദുർഗട പാതയായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഡാമിന്റെ അടിവാരത്തേക്കുള്ള റോഡാണിത്. പട്ടിലുംകുഴി, മൈലാട്ടുംപാറ,കട്ടച്ചിറക്കുന്ന്, ചെളികുഴി എന്നീ പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡുകൂടിയാണ് ശോചനീയവസ്ഥയിൽ ആയത്. പീച്ചിയിലെ ഓട്ടോ തൊഴിലാളികളുടെയും മേൽ പറഞ്ഞ പ്രദേശ വാസികളുടെയും ഏറെ നാളത്തെ പരാതി ആയിരുന്നു ഈ റോഡ്. എന്നാൽ റോഡ് പൊളിഞ്ഞു പോയ ഭാഗങ്ങളിൽ മണ്ണിട്ട് നികത്തി താത്കാലിക പരിഹാരം കണ്ടിരിക്കുകയാണ്. 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ടെക്നിക്കൽ സാങ്ഷൻ അനുവദിച്ചിട്ടുണ്ടെന്നും, ടെൻഡർ നടപടികൾ പൂർത്തീകരിച്ചുകൊണ്ട് മാർച്ച്‌ മാസത്തിനുള്ളിൽ നിലവിലുള്ള റോഡിന്റെ വീതി കൂട്ടി റോഡ് പുനർനിർമ്മാണം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചതായി സിപിഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി രാഹുൽ അരമനയിൽ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!